You are Here : Home / വെളളിത്തിര

ട്രോളുകളെയും ബോംബുകളെയും പേടിയില്ലാത്ത മേജർ

Text Size  

Story Dated: Wednesday, April 04, 2018 02:56 hrs UTC

കൊച്ചി: സിനിമ രംഗത്ത് നിന്നും എന്നും ട്രോളന്മാര്‍ തിരഞ്ഞ് പിടിച്ച്‌ ട്രോളുന്ന ഒരു വ്യക്തിയാണ് മേജര്‍രവി. എന്നാല്‍ ട്രോളന്മാര്‍ക്കും തന്നെ കളിയാക്കുന്നവര്‍ക്കും നല്ല മറുപടി നല്‍കാന്‍ അറിയാം എന്നാണ് മേജറിന്‍റെ പുതിയ എഫ്ബി പോസ്റ്റിന് അടിയിലെ കമന്‍റ് ബോക്സ് കാണുന്നവര്‍ക്ക് മനസിലാകുന്നത്. ഈയിടെ ഫെയ്സ്ബുക്കിലൂടെ ആരാധകരുമായി സംവദിക്കാന്‍ മേജര്‍ രവി സമയം കണ്ടെത്തിയപ്പോഴാണ് സംഭവം.

രസകരമായിരുന്നു മേജറോടുള്ള ചോദ്യങ്ങളും ഉത്തരങ്ങളും,എന്നാണ് അടുത്ത ബോംബിടുന്നത് എന്ന ചോദ്യത്തിന് അറിയിക്കാം സഹോദരാ എന്നായിരുന്നു മേജര്‍ രവിയുടെ മറുപടി. ട്രോളുകളെ എങ്ങനെ കാണുന്നുവെന്ന ചോദ്യത്തിന് 'ട്രോളുകള്‍ ഒക്കെ ആവേശം അല്ലേ' എന്നായിരുന്നു ഉത്തരം. സാറിനെ ട്രോളിയാല്‍ സാര്‍ എങ്ങനെ പ്രതികരിക്കും... ? എന്നായിരുന്നു ഒരു ചോദ്യം. പാവങ്ങള്‍ അല്ലെ അവര്‍. വെറുതെ ഇരുന്ന് ട്രോള്‍ ചെയ്യുന്നത് അല്ലേ, സാരമില്ല എന്നായിരുന്നു ഉത്തരം.

'അടുത്ത പടം ആരെവെച്ചാണ്... ലാലേട്ടനേ വച്ചാണെങ്കില്‍ തിരക്കഥ അതിസൂക്ഷമമായി എഴുതണം' എന്നായിരുന്നു ഒരു ഉപദേശം. അതിന് മേജറിന്‍റെ മറുപടി ഇങ്ങനെ, അടുത്ത സിനിമ മോഹന്‍ലാല്‍ സാറിനെവെച്ച്‌ ചെയ്യുന്നില്ല. താങ്കള്‍ മിലിട്ടറി, പൊലീസ് വേഷങ്ങള്‍ മാത്രമേ ചെയ്യുകയുള്ളോ. എന്തുകൊണ്ട് മറ്റ് വേഷങ്ങള്‍ ശ്രമിച്ചുകൂടെ എന്ന് ഒരാള്‍ ചോദിച്ചു, ഉടന്‍ മറുപടി എത്തി മറ്റു വേഷങ്ങള്‍ ചെയ്യുന്നുണ്ട്. കുറച്ച്‌ ചെയ്ത് കഴിഞ്ഞു.

മികച്ച നടന്‍ മമ്മൂട്ടിയോ മോഹന്‍ലാലോ എന്നായിരുന്നു ചിലര്‍ക്ക് അറിയേണ്ടിരുന്നത്. രണ്ടുപേരും അവരുടേതായ രീതിയില്‍ മികച്ചതാണെന്നും താരതമ്യം പാടില്ലെന്നും മേജര്‍രവി. 1971 ബിയോണ്ട് ബോര്‍ഡേര്‍സ് രണ്ടാം ഭാഗം ചെയ്യാന്‍ പദ്ധതിയില്ലെന്നും അദ്ദേഹം അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.