You are Here : Home / വെളളിത്തിര

പൃഥ്‌വി എന്റെ ജീവിതം മാറ്റി മറിച്ചു

Text Size  

Story Dated: Thursday, March 22, 2018 03:59 hrs UTC

ഒരു മെക്സിക്കന്‍ അപാരത ഗോദ, മായാനദി, ആമി എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമാലോകത്ത് തന്റേതായ ഇടംനേടിയ താരമാണ് മലയാളത്തിന്റെ സ്വന്തം ടൊവിനോ തോമസ്.
 
ഏഷ്യയിലെ ആദ്യ വനിതാ സിനിമാറ്റോഗ്രാഫര്‍ എന്നു പേരുകേട്ട ബി ആര്‍ വരലക്ഷ്മി സംവിധാനം ചെയ്യുന്ന അഭിയുടെ കഥ അനുവിന്റെയും എന്ന ചിത്രത്തിലൂടെ തമിഴിലും ചുവടുവയ്ക്കാനൊരുങ്ങുന്ന ടൊവിനോ തന്റെ സിനിമയിലെ കയറ്റിറക്കങ്ങളെ കുറിച്ച്‌ പ്രേക്ഷകരോട് മനസ് തുറക്കുകയാണ്.
 
മലയാളത്തില്‍ ടൊവിനോയ്ക്ക് പ്രേക്ഷകശ്രദ്ധ നേടികൊടുത്ത ചിത്രമാണ് എന്ന് നിന്റെ മൊയ്തീന്‍. സിനിമയില്‍ പാര്‍വതിയും പൃഥ്വിരാജുമായിരുന്നു കേന്ദ്രകഥാപാത്രങ്ങള്‍. ചിത്രത്തില്‍ അപ്പു ഏട്ടന്റെ എന്ന പ്രധാനപെട്ട ഒരു കഥാപാത്രമാണ് ടൊവിനോ അവതരിപ്പിച്ചത്. ചിത്രത്തിന് ശേഷം സിനിമയില്‍ വലിയ സ്വീകാര്യത ലഭിച്ചെന്നും തന്റെ ജീവിതം മാറ്റി മറിച്ച സിനിമയാണിതെന്നും ടൊവിനോ പറയുന്നു.
 
 
 
എന്ന് നിന്റെ മൊയ്തീന് ശേഷം പൃഥ്വിരാജ് തന്നോട് പറഞ്ഞ ചില കാര്യങ്ങള്‍ അക്ഷരംപ്രതി ജീവിതത്തില്‍ നടന്നുവെന്ന് ടൊവിനോ മനസ്തുറക്കുന്നു. ചിത്രം പുറത്തിറങ്ങി ഞാന്‍ ഒരു തിയ്യേറ്ററില്‍ സിനിമ കാണുന്നതിനിടെ പൃഥ്വിരാജിന് സന്ദേശം അയച്ചു. 'പൃഥ്വിയുടെ സക്രിപ്റ്റ് സെലക്ഷന്‍ കൊള്ളാം'എന്നായിരുന്നു അയച്ചത്. പൃഥ്വി അതിന് മറുപടി നല്‍കിയത് ഇങ്ങനെയായിരുന്നു.
 
 
 
'അതൊക്കെ ശരി, പക്ഷേ ഇപ്പോള്‍ മുതല്‍ നിങ്ങളും സിനിമ തിരഞ്ഞെടുക്കുമ്ബോള്‍ ഏറെ ശ്രദ്ധിക്കണം'. അപ്പോള്‍ ഞാന്‍ പറഞ്ഞു. എന്റെ ഇപ്പോഴത്തെ നിലയനുസരിച്ച്‌ ആരെങ്കിലും അവസരം നല്‍കിയാല്‍ മാത്രമേ അഭിനയിക്കാന്‍ സാധിക്കൂ എന്ന്. എനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങളെല്ലാം സഹനടന്റെയായിരുന്നു അത് ഞാന്‍ തിരഞ്ഞെടുത്ത് ചെയ്തോളം എന്ന് മറുപടി നല്‍കി. പൃഥ്വി പറഞ്ഞു സഹനടന്റെയല്ല ഇനി മുതല്‍ കേന്ദ്രകഥാപാത്രങ്ങള്‍ കണ്ടെത്തണമെന്ന്. അവ തിരഞ്ഞെടുക്കുന്നതില്‍ ശ്രദ്ധ പുലര്‍ത്തണമെന്ന്.
 
പൃഥ്വി എന്നോട് അങ്ങനെ പറഞ്ഞത് ഔചിത്യത്തിന്റെ പുറത്താണെന്ന് ഞാന്‍ കരുതി. പക്ഷേ എന്ന് എന്റെ മൊയ്തീന് ശേഷം എന്നെ തേടിയെത്തിയതില്‍ 95 ശതമാനവും നായകവേഷങ്ങളായിരുന്നുവെന്ന് ടൊവിനോ പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.