You are Here : Home / വെളളിത്തിര

കോട്ടയം കുഞ്ഞച്ചന്‍ 2 ഉപേക്ഷിച്ചു

Text Size  

Story Dated: Saturday, March 17, 2018 05:07 hrs UTC

സുരേഷ് ബാബു സംവിധാനം ചെയ്ത കോട്ടയം കുഞ്ഞച്ചന്‍ എന്ന സിനിമയ്ക്ക് രണ്ടാം ഭാഗം വരുന്ന വിവരം മമ്മൂട്ടിയും സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസും ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. എന്നാലിപ്പോള്‍ സിനിമയുടെ രണ്ടാം ഭാഗം ഉപേക്ഷിച്ചുവെന്നാണ് ഫ്രൈഡേ ഹൗസ് നിര്‍മ്മാണ കമ്ബനിയുടെ ഉടമസ്ഥനും നടനുമായ വിജയ് ബാബു പറയുന്നത്.

ചിത്രത്തിന്റെ പേര് കോട്ടയം കുഞ്ഞച്ചന്‍ എന്ന് ഉപയോഗിക്കുന്നതിനുള്ള പകര്‍പ്പവകാശം നല്‍കാന്‍ നിര്‍മാതാവ് അരോമ മണി വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ഈ പ്രോജക്‌ട് ഉപേക്ഷിക്കുന്നതെന്ന് വിജയ് ബാബു വ്യക്തമാക്കി. പകരം കോട്ടയത്തുകാരനായ മറ്റൊരു കഥാപാത്രത്തെ ഉപയോഗിച്ച്‌ സിനിമ ചിത്രീകരിക്കുമെന്നും ആദ്യ ഭാഗത്തിലെ കഥാപാത്രങ്ങളുടെ പേരുകളൊന്നും തന്നെ ഉപയോഗിക്കില്ലെന്നും വിജയ് ബാബു പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.