You are Here : Home / വെളളിത്തിര

ആടു ജീവിതത്തില്‍ അമല

Text Size  

Story Dated: Saturday, February 17, 2018 03:40 hrs UTC

പ്രിഥ്വിരാജ് മുഖ്യ കഥാപാത്രമാകുന്ന ബിഗ് ബജറ്റ് ചിത്രം ആടു ജീവിതത്തില്‍ അമല പോള്‍ നായികയാകും. ബെന്ന്യാമിന്റെ അതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി ബ്ലസി സംവിധാനം ചെയ്യുന്ന ചിത്രത്തിന് എ ആര്‍ റഹ്മാനാണ് സംഗീതം നല്‍കുന്നത്. മരുഭൂമിയില്‍ അകപ്പെട്ട നജീബിന്റെ കഥയാണ് ആടു ജീവിതം പറയുന്നത്. നജീബിന്റെ ഭാര്യ സൈനുവായാണ് അമല എത്തുന്നത്. തന്നെ ഏറെ സ്വാധീനിച്ച നോവലാണ് ആടു ജീവിതമെന്നും ചിത്രത്തിന്റെ ഭാഗമാകുന്നത് ഏറെ സന്തോഷകരമാണെന്നും അമല പറയുന്നു.
ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ അടുത്തമാസം ആരംഭിക്കും. ആദ്യ ഷെഡ്യൂളിനു ശേഷം ഇടവേളയെടുത്തായിരിക്കും രണ്ടാം ഷെഡ്യൂളിലേക്ക് നീങ്ങുക. ശരീര ഭാരം നന്നായി കുറച്ച്‌ പ്രിഥ്വിരാജ് നടത്തുന്ന മേക്കോവറിനായാണിത്. ഇതിനിടിയില്‍ പ്രിഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ ഷൂട്ടിംഗ് നടന്നേക്കും. ഒരു വര്‍ഷത്തോളം നീളുന്ന ഷൂട്ടിംഗാണ് ആടുജീവിതത്തിനുണ്ടാകുക. ഗള്‍ഫ് രാഷ്ട്രങ്ങളിലായിരിക്കും പ്രധാന ലൊക്കേഷന്‍. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.