You are Here : Home / വെളളിത്തിര

സഖാവ് കൃഷ്ണന്‍കുട്ടി നാളെയെത്തും

Text Size  

Story Dated: Friday, April 14, 2017 01:20 hrs UTC

സിദ്ധാര്‍ത്ഥ് ശിവയുടെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനാവുന്ന സഖാവ് നാളെ നൂറിലധികം തിയറ്ററുകളിലാണ് റിലീസ് ചെയ്യുന്നത്. ഒരു വര്‍ഷത്തിനു ശേഷമാണ് നിവിന്‍ പോളി നായകനായി ഒരു ചിത്രം എത്തുന്നത്. 2017ലെ നിവിന്റെ ആദ്യ ചിത്രം കൂടിയാണ് സഖാവ്. കൃഷ്ണന്‍കുട്ടിയെന്ന യുവരാഷ്ട്രീയക്കാരനായാണ് നിവിന്‍പോളി ചിത്രത്തിലെത്തുന്നത്. കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോയ്ക്കുശേഷം സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശ്രീനിവാസന്‍, ഐശ്വര്യ രാജേഷ്, ഗായത്രി സുരേഷ് എന്നിവരും അണിനിരക്കുന്നുണ്ട്. മള്‍ട്ടിപ്ലെക്സുകളില്‍ ഇന്നലെ തന്നെ ബുക്കിംഗ് ആരംഭിച്ചിരുന്നു.നിവിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ റീലീസാവും സഖാവ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.