You are Here : Home / വെളളിത്തിര

ജെയിംസ് ബോണ്ടിലെ നായിക ഓണർ ബ്ലാക്ക് മാന്‍ അന്തരിച്ചു

Text Size  

Story Dated: Tuesday, April 07, 2020 03:32 hrs UTC

ജെയിംസ് ബോണ്ട്, അവഞ്ചേഴ്സ് ടിവി സീരീസ് തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ബ്രിട്ടീഷ് നടി ഓണർ ബ്ലാക്ക്മാൻ അന്തരിച്ചു. 94 വയസ്സായിരുന്നു. ഇംഗ്ലണ്ടിൽ സ്വവസതിയിൽ വച്ചായിരുന്നു അന്ത്യം. ജെയിംസ് ബോണ്ട് സീരീസിലെ മൂന്നാമത്തെ ചിത്രമായ ഗോൾഡ് ഫിങ്കറിൽ അഭിനയിച്ചിട്ടുണ്ട്. ബോണ്ടിന്റെ കാമുകി പുസി ഗലോർ ആയാണ് ഹോണർ വേഷമിട്ടത്. പിന്നീട് 1960കളിലെ നിരവധി സിനിമകളിലും ടിവി സീരീസുകളിലും അഭിനയിച്ചിരുന്നുവെങ്കിലും ജെയിംസ് ബോണ്ടിലെ കഥാപാത്രത്തിലൂടെയാണ് ഇന്നും ആളുകൾ ഇവരെ തിരിച്ചറിയുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.