You are Here : Home / വെളളിത്തിര

ടോവിനോ കൂടെ ഉണ്ടെങ്കില്‍ ബുള്ളറ്റ് അല്ല ലോറി വരെ ഓടിക്കും...

Text Size  

Story Dated: Thursday, November 29, 2018 04:28 hrs UTC

മലയാളത്തിലെ നായികമാരില്‍ മുന്‍നിരയിലാണ് അനുസിത്താര. സൗന്ദര്യവും അഭിനയ മികവും അവരെ മറ്റൊരു തലത്തിലെത്തിക്കുന്നു. ഇപ്പോഴിതാ അനുവിന്റെ ഒരു കമന്റാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. അനു സിതാര ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് ചുവട്ടില്‍ കമന്റുമായി എത്തിയതാണ് ടൊവിനോ.ടൊവിനോയും അനു സിത്താരയും ഒരുമിച്ചെത്തുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രമാണ് താരം പങ്കുവച്ചത്.
 
 
 
ടൊവിനോയെ പിറകില്‍ ഇരുത്തി അനു സ്‌കൂട്ടര്‍ ഓടിക്കുന്നതാണ് ചിത്രം. ഈ ചിത്രത്തിന് ടൊവിനോ കൊടുത്ത കമന്റ് ഇങ്ങനെ. അടുത്ത തവണ ബുള്ളറ്റ് ഓടിക്കണം. എന്നാല്‍ ഈ കമന്റിന് അനു നല്‍കിയ മറുപടി ഇങ്ങനെ. ടോവിനോ ചേട്ടന്‍ കൂടെ ഉണ്ടെങ്കില്‍ ബുള്ളറ്റ് അല്ല ലോറി വരെ ഓടിക്കും. ഇതിനു താഴെ രസകരമായ കമന്റുകളാണ് പിന്നാലെ വന്നത്.സോഷ്യല്‍ ലോകത്ത് ഏറെ ആരാധകര്‍ ഉള്ള താരങ്ങളാണ് ടോവിനോയും അനു സിത്താരയും. എന്തായാലും ഇരുവരുടെയും കമന്റുകള്‍ ഏറ്റെടുത്തിരിക്കുകയാണ് സൈബര്‍ ലോകവും ആരാധകരും.
 
 
 
അതിനിടെ, ജിമ്മില്‍ നിന്ന് വര്‍ക്ക് ഔട്ട് കഴിഞ്ഞു ലെഗ് മസില്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടുള്ള ഒരു ചിത്രം ടോവിനോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ ഒരു ആരാധകന്റെ ചോദ്യവും എത്തി; എന്താ അച്ചായാ നീര് വന്നോ കാലിന്. ഇത് ടൊവിനോക്ക് അത്ര പിടിച്ചില്ല.ട്രോളിയവനെ തിരിച്ചു ട്രോളിക്കൊണ്ടായിരുന്നു താരത്തിന്റെ മറുപടി. വൗ പുതിയ കോമഡി, ഫ്രെഷ്. ആദ്യമായിട്ട് കേള്‍ക്കുന്ന കോമഡി. ഇത്രേം കാലം ജിമ്മില്‍ പോയിട്ടും ആരും എന്നോട് പറഞ്ഞിട്ടില്ലാത്ത കോമഡി വണ്ടര്‍ഫുള്‍. ശൊ എന്തൊരു ഫ്രഷ് കോമഡി....ഇതായിരിന്നു ടൊവിനോയുടെ മറുപടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.