You are Here : Home / വെളളിത്തിര

ബാലഭാസ്കറിന്റെ അപകട മരണം ; ഡ്രൈവറുടെ വാക്കുകളിൽ ...

Text Size  

Story Dated: Monday, November 26, 2018 03:57 hrs UTC

ബാലാഭാസ്‌കറിനും കുടുബംത്തിനും വന്ന അപകടത്തില്‍ ദുരൂഹതയുണ്ടെന്ന പരാതിയുമായി കുടുംബം രംഗത്തെത്തിയിരിക്കുകയാണ്. കാര്‍ അപകടത്തില്‍ സംശയമുണ്ടെന്നും കൂടുതല്‍ അന്വേഷണം വേണമെന്നുമാണ് കുടുംബം പൊലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

സംഭവം നടക്കുമ്ബോള്‍ വണ്ടിയോടിച്ചത് ഡ്രൈവര്‍ അര്‍ജുന്‍ ആണെന്നുള്ള ബാലാഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ മൊഴിയും ബാലാഭാസ്‌കര്‍ തന്നെയാണ് വണ്ടിയോടിച്ചിരുന്നതെന്ന അര്‍ജുന്റെ മൊഴിയിലും വൈരുദ്ധ്യമുണ്ടായിരുന്നു. ഇക്കാര്യത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

എന്നാല്‍, അപകടം നടന്നതിന് ശേഷം ആദ്യം രക്ഷിക്കാനെത്തിയ ഒരു കെഎസ്‌ആര്‍ടിസി ഡ്രൈവറെ കുറിച്ചുള്ള കുറിപ്പാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഐ ലൗവ് മൈ കെഎസ്‌ആര്‍ടിസി എന്ന ഫെയ്‌സ്ബുക്ക് പേജിലാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.

കുറിപ്പിങ്ങനെ:

ബാലഭാസ്കറെ രക്ഷിക്കാന്‍ ആദ്യം ഓടിയെത്തിയ KSRTC ഡ്രൈവര്‍.

C Aji പൊന്നാനി ഡിപ്പോയിലെ ഡ്രൈവര്‍... അസമയം.. വിജനമായ റോഡ്.. ബസ്സിലുള്ള യാത്രക്കാര്‍ പോലും നല്ല ഉറക്കം. വെളുപ്പിന് 3.30 കഴിഞ്ഞിട്ടുണ്ടാവും . ആറ്റിങ്ങല്‍ മുതല്‍ മുന്നില്‍ പോയി കൊണ്ടിരിക്കുന്ന.. ഇന്നോവ പള്ളിപ്പുറം കഴിഞ്ഞപ്പോള്‍ പെട്ടന്ന് വലത് വശത്തേക്ക് തിരഞ്ഞ് പോയി മരത്തില്‍ ഇടിക്കുകയായിരുന്നു. അത് അവഗണിച്ച്‌ പോകാന്‍ അജിക്ക് സാധിക്കുമായിരുന്നില്ല.. ഡ്യൂട്ടിയിലാണ് എന്നു പോലും മറന്ന് ബസ്സ് ഒതുക്കി. ഓടി കാറി നടത്തു എത്തി.. പുറകെ വന്ന മാരുതി 800 തടഞ്ഞ് നിര്‍ത്തി .. അതില്‍ നിന്ന് വീല്‍ stand വാങ്ങി ചില്ല് തല്ലിപ്പൊട്ടിച്ചാണ്.. ബാല ഭാസ്ക്കറേയും കുടുമ്ബത്തേയും പുറത്ത് എടുത്തത്.. ആദ്യം മോളെ യാണ് എടുത്തത്... ഇതിനിടയില്‍ ബസ്സിലെ 22 യാത്രക്കാരും കണ്ടക്ടറും അജിക്കൊപ്പം നിന്നും.. ആരും അറച്ച്‌ നില്‍ക്കുന്ന സമയത്തും .. ഡ്യൂട്ടിയില്‍ ആണന്ന് പോലും മറന്നഅജിയുടെ ഇടപെടല്‍ ആണ് രണ്ട് ജീവനുകള്‍ എങ്കിലും രക്ഷിക്കാനായത്.... കാറില്‍ നിന്ന് ഇറക്കി പോലീസില്‍ അറിയിച്ച്‌ എല്ലാവരേയും ആമ്ബുലനസില്‍ കയറ്റി വിട്ട്.. ചോര പുരണ്ട യൂണിഫോം മായി. അജി വീണ്ടും Duty തുടങ്ങി 22 യാത്രക്കാരുമായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.