You are Here : Home / വെളളിത്തിര

സംവൃത മടങ്ങിവരുന്നു

Text Size  

Story Dated: Saturday, November 24, 2018 03:25 hrs UTC

വിവാഹ ശേഷം സിനിമയില്‍ നിന്നും പിന്മാറുകയാണ് നായികമാര്‍. അങ്ങനെ കുടുംബജീവിതത്തിനായി സിനിമാ അഭിനയം നിര്‍ത്തിയ മലയാളത്തിന്റെ പ്രിയ നായികമാരില്‍ ഒരാളാണ് സംവൃത സുനില്‍. എന്നാല്‍ നീണ്ട ഇടവേളയ്ക്ക് ശേഷം നടി സംവൃത സുനില്‍ മടങ്ങി വരുന്നു. ബിജു മേനോന്റെ നായികയായി ജി. പ്രജിത് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാകും സംവൃതയുടെ രണ്ടാം വരവ്.
 
 
 
ലാല്‍ ജോസിന്റെ രസികനില്‍ ദിലീപിന്റെ നായികയായാണ്‌ സംവൃത മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. അതിനു ശേഷം വലുതും ചെറുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകപ്രീതി നേടിയ താരം ആറു വര്‍ഷം മുന്‍പ് വിവാഹത്തോടെ സിനിമയില്‍ നിന്നും പിന്മാറിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.