You are Here : Home / വെളളിത്തിര

സുരഭിയുടെ അടിപൊളി പ്രസംഗം കാണാം ...

Text Size  

Story Dated: Saturday, November 10, 2018 04:26 hrs UTC

ചുരുങ്ങിയ കാലത്തിനിടെ അഭിനേതാവെന്ന നിലയില്‍ സ്വന്തം സ്ഥാനം അടയാളപ്പെടുത്തിയ നടിയാണ് സുരഭി. കോമഡി, സീരിയസ് തുടങ്ങി എന്തു തരം വേഷങ്ങളും തനിക്കു വഴങ്ങുമെന്ന് ലഭിച്ച കഥാപാത്രങ്ങളിലൂടെ സുരഭി തെളിയിച്ചിട്ടുണ്ട്. ആ പ്രതിഭയ്ക്കുള്ള അംഗീകാരമായിരുന്നു താരത്തിനു കിട്ടിയ മികച്ച നടിക്കുള്ള ദേശീയ പുരസ്‌ക്കാരം. സിനിമയ്‌ക്കൊപ്പം ടെലിവിഷനിലും സുരഭിയുടെ സജീവ സാന്നിധ്യമുണ്ട്. അതില്‍ അവരുടെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രമാണ് പാത്തു. കോഴിക്കോടന്‍ ഭാഷയില്‍ രസകരമായി സംസാരിക്കുന്ന പാത്തു സുരഭിയെ ജനപ്രിയയാക്കുന്നതില്‍ ഒരു വലിയ പങ്ക് വഹിച്ചു. കഴിഞ്ഞ ദിവസം ഒരു സ്‌കൂളില്‍ നടന്ന പരിപാടിയില്‍ പാത്തുവിന്റെ പ്രശസ്തമായ സംസാര ശൈലിയില്‍ പ്രസംഗിച്ച്‌, കുട്ടികളുടെ കൈയടി നേടുന്ന സുരഭിയുടെ വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സുരഭിയുടെ സംസാരം കേട്ട് രസിച്ച്‌ ചിരിക്കുകയാണ് കുട്ടികളും വേദിയിലും സദസ്സിലുമുള്ളവരും.

 

Video

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.