You are Here : Home / വെളളിത്തിര

ഉലകനായകന് ഇന്ന് പിറന്നാൾ ...

Text Size  

Story Dated: Wednesday, November 07, 2018 03:35 hrs UTC

തെന്നിന്ത്യയുടെ അഭിമാനതാരം കമല്‍ഹാസന് ഇന്ന് പിറന്നാള്‍. നാല് വയസ്സ് മുതല്‍ സിനിമയുടെ പല വഴികളിലൂടെ സഞ്ചരിച്ച്‌, അഭിനയത്തികവിന്റെ പര്യായമായി മാറിയ കമല്‍ഹാസന്‍ ഇന്ന് നിര്‍മ്മാതാവും സംവിധായകനുമൊക്കെയാണ്. അത് കൂടാതെ കഴിഞ്ഞ പിറന്നാള്‍ ദിവസം മുതല്‍ രാഷ്ട്രീയപ്രവര്‍ത്തകനും കൂടിയാണ്. കമല്‍ഹാസിന്റെ സിനിമാ ജീവിതത്തിന്റെ അപൂര്‍വ്വ മുഹൂര്‍ത്തങ്ങള്‍ ചിത്രങ്ങളിലൂടെ.
 
 
 
അഞ്ചുപതിറ്റാണ്ടുകള്‍ക്കൊണ്ട് ഈ താരം സിനിമയില്‍ വാരിക്കൂട്ടിയത് ഒട്ടേറെ ബഹുമതികളാണ്. സിനിമയ്ക്കായി സമ്മാനിച്ച കഥാപാത്രങ്ങള്‍ അത്രയും പ്രാധാന്യം നിറഞ്ഞവയുമായിരുന്നു.സാഗര സംഗമം, നായകന്‍, ഇന്ത്യന്‍, ഹേ റാം, തേവര്‍ മകന്‍, അവ്വൈ ഷണ്‍മുഖി, ഗുണ, മഹാനദി, മൈക്കിള്‍ മദന കാമരാജന്‍ എന്നി ചിത്രങ്ങളില്‍ നാലു വേഷങ്ങളും ദശാവതരത്തില്‍ 10 വേഷങ്ങളും ചെയ്തു.
 
 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.