You are Here : Home / വെളളിത്തിര

ബിഗ് ബോസ് 2 ; വരുന്നത് വമ്പൻ താരങ്ങൾ

Text Size  

Story Dated: Monday, October 29, 2018 03:27 hrs UTC

ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ വലിയ വിജയമായി മാറിയ ടെലിവിഷന്‍ റിയാലിറ്റി ഷോയാണ് ബിഗ്‌ ബോസ്. മലയാളത്തിലും വന്‍ വിജയമായി മാറിയ ഈ ഷോയുടെ രണ്ടാം ഭാഗം ഉടന്‍ എത്തുമെന്ന് അറിയിച്ചു. രണ്ടാം ഭാ​ഗത്തിലും സൂപ്പര്‍ താരം മോഹന്‍ലാല്‍ തന്നെ അവതാരകനായി എത്തുമെന്ന് നേരത്തെ പ്രഖ്യാപനം വന്നിരുന്നു. മോഹന്‍ലാലിനൊപ്പം ഈ ഷോയില്‍ വരുന്ന മത്സരാര്‍ത്ഥികള്‍ ആരൊക്കെ എന്നതിനെക്കുറിച്ച്‌ സമൂഹമാധ്യമങ്ങളില്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നു.

നടിയും മാധ്യമപ്രവര്‍ത്തക മാലാ പാര്‍വതി, ശബരിമല വിവാദത്തിലൂടെ ശ്രദ്ധേയയായ രഹ്നാ ഫാത്തിമ, മത്സ്യവില്‍പനയിലൂടെ ശ്രദ്ധ നേടിയ വിദ്യാര്‍ത്ഥി ഹനാന്‍, ചലച്ചിത്രതാരം സനുഷ, ടിവി അവതാരക ആര്യ എന്നിവരുടെ പേരുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. എന്നാല്‍ ഈ പ്രചരണങ്ങളെ തള്ളി നടി മാലാ പാര്‍വതി രംഗത്തെത്തി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പാര്‍വതി വാര്‍ത്ത നിഷേധിച്ചത്.

പാര്‍വതിയുടെ കുറിപ്പ്

Big Boss season 2-ല്‍ ഞാന്‍ ഉണ്ട് എന്ന് ഒരു വാര്‍ത്ത ഉണ്ട് പോലും.. എനിക്ക് ഈ വിഷയത്തെ കുറിച്ചറിയില്ല. വാര്‍ത്ത കണ്ടതുമില്ല.പോകുന്നോ എന്ന് ചോദിക്കുന്നു പലരും അങ്ങനെയാ അറിഞ്ഞേ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.