You are Here : Home / വെളളിത്തിര

ബാലുവിന്റെ പിറന്നാൾ ടോവിനോ ആഘോഷമാക്കി .......

Text Size  

Story Dated: Saturday, October 27, 2018 02:58 hrs UTC

യുവതാരങ്ങളില്‍ ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ട ഒരു നടനാണ് ബാലു വര്‍ഗീസ്. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ മനസ്സില്‍ സ്ഥാനം നേടന്‍ ബാലുവിന് കഴിഞ്ഞിരുന്നു. 2008 മുതലാണ് മലയാള സിനിമയില്‍ ബാലു വര്‍ഗീസ് സജീവമാകുന്നത്. മലയാളത്തിലെ ഭൂരിഭാഗം താരങ്ങളോടൊപ്പവും അഭിനയിക്കാന്‍ താരത്തിന് അവസരം ലഭിച്ചിട്ടുണ്ട്.
 
 
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ബാലു വര്‍ഗീസിന്റെ പിറന്നാള്‍ ആഘോഷമാണ്. ടൊവിനോ , അനു സിത്താര, നിമിഷ സാജന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമായ ഒരു കുപ്രസിദ്ധ പയ്യന്റെ പ്രമോഷന്‍ പരിപാടികള്‍ക്കിടെയായിരുന്നു പിറന്നാള്‍ ആഘോഷം. ടൊവിനോയായിരുന്നു പിറന്നാള്‍ ആഘോഷത്തില്‍ മുന്‍കൈയ്യില്‍ നിന്നത്.
 
 
 
ബാലു വര്‍ഗീസ് അറിയാതെയായിരുന്നു ബര്‍ത്ത് ഡേ സെലിബ്രേഷന്‍ പ്ലാന്‍ ചെയ്തത്. ഫേസ്ബുക്ക് ലൈവില്‍ എത്തി ടൊവിനോ തന്നെയാണ് ഈ സര്‍പ്രൈസ് പൊളിച്ചത്. ആ സമയത്താണ് ബാലു വര്‍ഗീസ് പോലും സംഭവം അറിഞ്ഞത്. സംവിധായകന്‍ മധുപാല്‍, അനു സിത്താര, നിമിഷ സജയന്‍ തുടങ്ങി കുപ്രസിദ്ധപയ്യനിലെ അണിയറ പ്രവര്‍ത്തകരെല്ലാം ആഘോഷത്തില്‍ പങ്കെടുത്തത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.