You are Here : Home / വെളളിത്തിര

രമ്യ നമ്പീശന്‍ അമ്മയായി വീണ്ടും

Text Size  

Story Dated: Sunday, October 27, 2013 02:09 hrs UTC

രമ്യ നമ്പീശന്‍ വീണ്ടും അമ്മ റോളില്‍. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ചിത്രത്തില്‍ ജെനിഫര്‍ എന്ന അമ്മയുടെ വേഷത്തിലെത്തിയ രമ്യ ഫിലിപ്പ് ആന്റ് മങ്കി പെണ്‍ എന്ന ചിത്രത്തലൂടെയാണ് വീണ്ടും അമ്മ വേഷത്തിലെത്തുന്നത്.
ഇത്ര ചെറുപ്പത്തില്‍ തന്നെ അമ്മ റോള്‍ ചെയ്യുന്നതെന്തെന്ന് ചോദിച്ചാല്‍  തനിക്ക്‌ അഭിനയിക്കാന്‍ സ്‌കോപ്പുള്ള വേഷം കിട്ടിയതിനാലാണ് അമ്മ റോള്‍ ചെയ്യുന്നതെന്ന് രമ്യ പറയുന്നു.താന്‍ സ്‌നേഹിക്കുന്ന കലയിലൂടെ തനിക്ക് സന്തോഷിക്കാനും മറ്റുള്ളവരെ സന്തോഷിപ്പിക്കാന്‍ സാധിക്കുന്നുണ്ടെന്നും രമ്യ പറയുന്നു.
ഫിലിപ്പ് ആന്റ് മങ്കിപെണ്‍ എന്ന ചിത്രത്തില്‍ ജയസൂര്യയുടെ ഭാര്യയും പത്ത് വയസ്സുള്ള ഒരു കുഞ്ഞിന്റെ അമ്മയുമായ സമീറ എന്ന കഥാപാത്രത്തെയാണ് രമ്യ അവതരിപ്പിക്കുന്നത്. സനുഷയുടെ അനുജന്‍ സനൂപാണ് മകന്റെ വേഷത്തിലെത്തുന്നത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.