You are Here : Home / വെളളിത്തിര

പണി കിട്ടി ; ജിമ്മിൽ പോക്ക് നിർത്തി

Text Size  

Story Dated: Monday, September 24, 2018 03:51 hrs UTC

ആവശ്യത്തിന് പണി കിട്ടുന്നത് കൊണ്ട് താന്‍ ജിമ്മില്‍ പോകാറില്ലെന്ന് നടന്‍ ദിലീപ് . ഖത്തറില്‍ ഒരു ജിമ്മിന്റെ ഉദ്ഘാടന പ്രസംഗത്തിലായിരുന്നു നടി ആക്രമിക്കപ്പെട്ട കേസില്‍ തനിക്കെതിരേ നിലകൊണ്ടവരെ പരോക്ഷമായി പരിഹസിച്ചുകൊണ്ടുള്ള ദിലീപിന്റെ പ്രസംഗം.
 
 
 
ഖത്തറില്‍ അല്‍ അമാന്‍ ജിമ്മിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കവെ താരത്തിന്റെ തമാശരൂപേണയുള്ള ഈ പ്രസംഗമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്.
 
എന്തുകൊണ്ടാണ് സിക്‌സ് പാക്ക് വേണമെന്ന് തോന്നാത്തത് എന്ന ചോദ്യത്തിന് രസകരമായിട്ടായിരുന്നു ദിലീപിന്റെ മറുപടി ' ഞാന്‍ പണ്ട് സിക്‌സ് പാക്കായിരുന്നു പിന്നെ സിനിമയൊക്കെ കിട്ടിയപ്പോള്‍ പട്ടിണിയൊക്കെ മാറി കുറച്ചു മാംസമൊക്കെ വന്നു' ദിലീപ് പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.