You are Here : Home / വെളളിത്തിര

ഹണി റോസിന്റെ മനസ്സ് കീഴടക്കിയ നടൻ ഇവിടെയുണ്ട്

Text Size  

Story Dated: Tuesday, September 18, 2018 02:35 hrs UTC

മലയാളികളുടെ പ്രിയ നടിയാണ് ഹണി റോസ്. ചെറിയ പ്രായത്തില്‍ തന്നെ സിനിമയിലെത്തിയതാണ് ഹണി . മലയാളത്തിന് പുറമെ തമിഴിലും മറ്റുമായി നിരവധി ചിത്രങ്ങള്‍ ഹണി റോസ് ചെയ്തിട്ടുണ്ട്. മുന്‍നിര നടന്മാര്‍ക്കൊപ്പം അഭിനയിച്ചിട്ടുള്ള ഹണി റോസ് ഇപ്പോള്‍ താന്‍ കണ്ടിട്ടുള്ളതില്‍ വച്ച്‌ ഏറ്റവും സുന്ദരനായ നടനെ കുറിച്ച്‌ വെളിപ്പെടുത്തിയിരിക്കുകയാണ്.

മലയാളത്തിലെ പൊതുവായ ഒരു ഉത്തരം മോഹന്‍ലാലോ മമ്മൂട്ടിയോ ആണ്. പക്ഷെ ഹണി റോസിനിഷ്ട്ടം മറ്റൊരാളെയാണ്. അത് മലയാള നടന്മാരുമല്ല. ഹണി റോസിന്റെ മനം കവര്‍ന്ന ആ സുന്ദരന്‍ മറ്റാരുമല്ല, സാക്ഷാല്‍ ഇളയ ദളപതി വിജയ് ആണ്. വിജയുടെ കടുത്ത ആരാധികയാണ് താന്‍ എന്ന് ഹണി പറയുന്നു. ഏറ്റവും സുന്ദരന്‍ വിജയ് ആണെന്നും കുട്ടിക്കാലം മുതല്‍ വിജയാണ് ഹീറോ .

ഇതുവരെ വിജയ്‌ക്കൊപ്പം അഭിനയിക്കാന്‍ സാധിച്ചില്ലെങ്കിലും അദ്ദേഹത്തിന്റെ ചിത്രങ്ങളൊന്നും വിടാതെ കാണാറുണ്ടെന്നു ഹണി റോസ് പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.