You are Here : Home / വെളളിത്തിര

ഹനാന്‍ ചമ്ബക്കര മാര്‍ക്കറ്റില്‍ വരാറുണ്ട്

Text Size  

Story Dated: Thursday, July 26, 2018 03:34 hrs UTC

ഹാനനെ പിന്തുണച്ച്‌ നിരവധി പേരാണ് രംഗത്തുവരുന്നത്. വനിതാ കമ്മീഷനും ഹനാനയ്ക്ക് പിന്തുണ നല്‍കി കഴിഞ്ഞു. ഇപ്പോഴിതാ ഹനാന്‍ പറയുന്നത് കള്ളമല്ലെന്നുള്ള തെളിവുമായി നടന്‍ മണികണ്ഠനും എത്തി.
 
ഫേസ്ബുക്ക് പേജിലൂടെയാണ് മണികണ്ഠന്‍ ഇക്കാര്യം അറിയിച്ചത്. ഹനാന്‍ ചമ്ബക്കര മാര്‍ക്കറ്റില്‍ വരാറുണ്ടെന്നാണ് മണികണ്ഠന്‍ പറയുന്നത്.
 
 
മണികണ്ഠന്‍ തന്റെ ജീവിതം തുടങ്ങിയത് ഈ മാര്‍ക്കറ്റില്‍ നിന്നാണ്. മാര്‍ക്കറ്റിലുള്ളവര്‍ ഹനാന്റെ ജീവിതം സത്യമാണെന്ന് വ്യക്തമാക്കുകയും ചെയ്തു.
 
മണികണ്ഠന്‍ ഹാനാന് ആശംസകള്‍ അറിയിക്കുകയും ചെയ്തിട്ടുണ്ട്. സ്വന്തം അദ്വാനത്തിലൂടെ ജീവിക്കാനും പഠിക്കാനും ശ്രമിക്കുന്ന ഹനാന്‍ എന്ന പെണ്‍കുട്ടിയുടെ മനസ്സിനെ ഞാന്‍ അംഗീകരിക്കുന്നു. എന്റെ ജീവിതം തുടങ്ങിയ ചമ്ബക്കര മത്സ്യ മാര്‍ക്കറ്റില്‍ ഞാന്‍ എന്റെ കൂട്ടുകാരോട് അനേഷിച്ചപ്പോള്‍ സംഭവം സത്യം ആണ്.
 
കഴിഞ്ഞ മൂന്ന് ദിവസം ആയി മീന്‍ എടുക്കാന്‍ വേണ്ടി ഈ പെണ്‍കുട്ടി ചമ്ബക്കര മത്സ്യ മാര്‍ക്കറ്റില്‍ വരാറുണ്ട്, കണ്ടവരും ഉണ്ട്. പിന്നെ അരുണ്‍ ഗോപി, പ്രണവ് മോഹന്‍ലാല്‍ ചിത്രത്തിന് ഇത്തരം ഒരു പ്രൊമോഷന്റെ ആവശ്യം ഉണ്ടെന്നു മലയാളികള്‍ ആരും വിശ്വസിക്കും എന്ന് എനിക്ക് തോന്നുന്നില്ലെന്നും മണികണ്ഠന്‍ പറയുന്നു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.