You are Here : Home / വെളളിത്തിര

ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു നസ്രിയ

Text Size  

Story Dated: Tuesday, June 12, 2018 04:56 hrs UTC

അഞ്ജലി മേനോന്‍ പൃഥ്വിരാജ് - പാര്‍വതി എന്നിവരെ നായികാനായകന്മാരാക്കി ഒരുക്കുന്ന പുതിയ സിനിമയാണ് കൂടെ. ഇതില്‍ നീണ്ട നാലുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നസ്രിയ അഭിനയിക്കുന്നു. പൃഥ്വിരാജിന്റെ സഹോദരിയുടെ വേഷത്തിലാണ് നസ്രിയ അഭിനയിക്കുന്നത്. ജൂലൈ ആറിനാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.എം.ജയചന്ദ്രനാണ് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നസ്രിയയ്ക്ക് ആശംസകള്‍ നേര്‍ന്ന് ഫഹദ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഷെയര്‍ ചെയ്തു.

`എന്റെ ജീവിതത്തില്‍ ഇതുവരെ ഒരു ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഷെയര്‍ ചെയ്യുന്നതില്‍ ഇത്രയധികം ആവേശമുണ്ടായിരുന്നില്ല. മികച്ച സാങ്കേതികവിദഗ്ധരും താരങ്ങളും അണിനിരക്കുന്ന ഒരു മികച്ച ചിത്രം എന്നതിലുപരി ഞാന്‍ സ്‌ക്രീനില്‍ കാണാന്‍ ഇഷ്ടപ്പെടുന്ന വ്യക്തിയെ നാല് വര്‍ഷത്തിന് ശേഷം വീണ്ടും കാണുന്നു എന്നതിലാണ് എന്റെ ആവേശം. എനിക്കൊരു നല്ല കുടുംബം നല്‍കാനാണ് അവള്‍ അവളുടെ ജീവിതത്തിലെ നാല് സുവര്‍ണ വര്‍ഷങ്ങള്‍ വേണ്ടെന്ന് വച്ചത്. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു നസ്രിയ. ഞാന്‍ നിന്റേതാണ്. അഞ്ജലിക്കും രാജുവിനും പാറുവിനും പിന്നെ എന്റെ സ്വന്തം നസ്രിയയ്ക്കും എല്ലാം ആശംസകളും' എന്ന് കുറിച്ചാണ് ഫഹദ് ഷെയര്‍ ചെയ്തത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.