You are Here : Home / വെളളിത്തിര

കിളവിയായിട്ടും ഐറ്റം ഡാന്‍സ് നിർത്തുന്നില്ല

Text Size  

Story Dated: Sunday, June 10, 2018 01:45 hrs UTC

താന്‍ ഐറ്റം ഡാന്‍സ് കളിക്കുന്നതിനെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി കസ്തൂരി. മകളുടെ പ്രായമുള്ള കുട്ടിക്കൊപ്പം വിക്രത്തിന് അഭിനയിക്കാമെങ്കില്‍ എനിക്ക് ഐറ്റം ഡാന്‍സും കളിക്കാമെന്ന് നടി ട്വിറ്ററില്‍ കുറിച്ചു. കിളവിയായിട്ടും ഐറ്റം ഡാന്‍സ് നിര്‍ത്താറായില്ലെ എന്ന വിക്രം ആരാധകരുടെ വിമര്‍ശനത്തിനെതിരെയാണ് കസ്തൂരി രംഗത്തെത്തിയത്.

നേരത്തെ വിക്രം നായകനായെത്തിയ സാമിയുടെ രണ്ടാം ഭാഗം റിലീസിനൊരുങ്ങുന്നതിനിടെ ചിത്രത്തിനെതിരെ കസ്തൂരി രംഗത്തെത്തിയിരുന്നു. ടീസറിന് തമിഴ് പടം 2വിന്റെ ടീസറുമായി ബന്ധമുണ്ടെന്നും ടെംപ്ലേറ്റ് ഷോട്ടുകള്‍ നിരത്തിയാണ് സാമി 2വിന്റെ ടീസര്‍ ഒരുക്കിയിട്ടുള്ളതെന്നുമായിരുന്നു കസ്തൂരി ട്വീറ്റ് ചെയ്തത്. ഇതാണ് വിക്രമിന്റെ ആരാധകരെ ചൊടിപ്പിച്ചത്.

തമിഴ് പടം 2വില്‍ കസ്തൂരി കളിച്ച ഐറ്റം ഡാന്ഡസിനെയാണ് ആരാധകര്‍ ചോദ്യം ചെയ്തത്. വിക്രം ആരാധകരുടെ ചോദ്യത്തിന് കുറിക്കുകൊള്ളുന്ന മറുപടി തന്നെ നടി നല്‍കി. 'മകളുടെ പ്രായം വരുന്ന നടിമാര്‍ക്കൊപ്പം അഭിനയിക്കാന്‍ വിക്രമിന് സാധിക്കുമെങ്കില്‍ ഈ പ്രായത്തില്‍ ഞാന്‍ ഐറ്റം ഡാന്‍സ് കളിക്കുന്നതിന് എന്താണ് പ്രശ്നം എന്നായിരുന്നു കസ്തൂരിയുടെ ചോദ്യം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.