You are Here : Home / വെളളിത്തിര

മോഹൻലാൽ അമ്മയുടെ പുതിയ പ്രസിഡന്റ് ?

Text Size  

Story Dated: Thursday, June 07, 2018 02:49 hrs UTC

താര സംഘടന അമ്മയില്‍ അടിമുടി അഴിച്ചുപണിയെന്ന് സൂചന. നിലവിലെ പ്രസിഡന്റ് ഇന്നസെന്റും സെക്രട്ടറി മമ്മൂട്ടിയും സ്ഥാനം ഒഴിഞ്ഞതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്‌തു. വൈസ്‌പ്രസിഡന്റായ മോഹന്‍‌ലാലായിരിക്കും പുതിയ പ്രസിഡന്റെന്നും സൂചനയുണ്ട്. ഈ മാസം 24-ന് നടക്കുന്ന അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ഇതിന് തീരുമാനമുണ്ടാകും.

പുതിയ ഭാരവാഹികളെ കണ്ടെത്താനാണ് ഈ മാസം അമ്മ ജനറല്‍ ബോഡി യോഗം വിളിച്ചിരിക്കുന്നത്. നിലവിലെ പ്രസിഡന്റായ ഇന്നസെന്റിന്റെ ആവശ്യപ്രകാരമാണ് മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് നോമിനേഷന്‍ കൊടുത്തിരിക്കുന്നതെന്നും സൂചനയുണ്ട്.

കഴിഞ്ഞ 17 വര്‍ഷമായി അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ് തന്നെയായിരുന്നു. ഇന്നസെന്റ് ഈ സ്ഥാനം ഒഴിയുന്നതോടുകൂടി ആരായിരിക്കും ആ സ്ഥാനത്തേക്ക് വരുന്നതെന്നുള്ള ചര്‍ച്ച കുറച്ച്‌ ദിവസങ്ങളായി സജീവമായിരുന്നു. എല്ലാ തലമുറയിലുംപെട്ട താരങ്ങള്‍ക്കിടയിലുള്ള പൊതുസ്വീകാര്യതയാണ് മോഹന്‍ലാലിനെ ഈ സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ ഇന്നസെന്റിനെ പ്രേരിപ്പിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.