You are Here : Home / വെളളിത്തിര

അങ്കിളിന്റെ വ്യാജപകര്‍പ്പ് ;യുവാവ് പിടിയില്‍

Text Size  

Story Dated: Sunday, June 03, 2018 04:24 hrs UTC

മമ്മൂട്ടി ചിത്രമായ അങ്കിളിന്റെ വ്യാജപകര്‍പ്പ് നിര്‍മ്മിച്ച്‌ പണം തട്ടാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. സിനിമകളുടെ വ്യാജപതിപ്പ് തടയുന്നതിനായുള്ള സ്റ്റോപ് പൈറസി എന്ന സ്ഥാപനത്തിന്റെ ഉടമയായ തുഷാറിനെയാണ് ആന്റി പൈറസി സെല്‍ അറസ്റ്റ് ചെയ്തത്. പൈറസി തടയുന്നതിനായി സിനിമ നിര്‍മ്മാതാക്കളുമായി എഗ്രിമെന്റ് ഉണ്ടാക്കിയിട്ടുള്ളയാളാണ് ഇയാള്‍.

റിലീസ് ചെയ്‌ത് ആദ്യ ദിനങ്ങളില്‍ തന്നെ അങ്കിളിന്റെ വ്യാജ തീയേറ്റര്‍ പതിപ്പ് ടെലിഗ്രാം ചാനല്‍ വഴി പൈറസി സൈറ്റായ സിപ്പിമൂവീസില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇതുവഴി നിര്‍മ്മാതാവിന് വന്‍നഷ്ടമാണ് സംഭവിച്ചത്. തുടര്‍ന്ന് ഇത് സംബന്ധിച്ച്‌ ആന്റി പൈറസി സെല്ലില്‍ പരാതി ലഭിച്ചിരുന്നു.

റിലീസ് ചെയ്‌തയുടന്‍ സിനിമകളുടെ വ്യാജപകര്‍പ്പുകള്‍ നെറ്റില്‍ അപ്‌ലോഡുചെയ്യാന്‍ സാദ്ധ്യതയുണ്ടെന്ന തരത്തില്‍ പ്രീ പോസ്‌റ്റുകള്‍ ഉണ്ടാക്കുകയും അതിന് ശേഷം നിര്‍മ്മാതാക്കളില്‍ നിന്ന് പണം തട്ടുകയും ചെയ്യുകയാണ് പതിവ്. പൈറസി തടയുന്നതിനായി വന്‍ തുകയാണ് ഇത്തരം സംഘങ്ങള്‍ കൈപറ്റുന്നത്.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.