You are Here : Home / വെളളിത്തിര

ലാൽ ലണ്ടനിൽ

Text Size  

Story Dated: Tuesday, May 22, 2018 03:20 hrs UTC

കഴിഞ്ഞ ദിനസം മോഹന്‍ലാലിന്റെ 58ാം പിറന്നാളായിരുന്നു. 58ാം പിറന്നാള്‍ മോഹന്‍ലാല്‍ ഭാര്യ സുചിത്രയ്‌ക്കൊപ്പമാണ് ആഘോഷിച്ചത്. മോഹന്‍ലാലിന്റെ ഈ പിറന്നാള്‍ ലണ്ടനിലായിരുന്നു. ഭാര്യയ്‌ക്കൊപ്പമുള്ള പിറന്നാള്‍ ആഘോഷം താരം ഫെയ്‌സ്ബുക്കില്‍ പങ്കുവെയ്ക്കുകയും ചെയ്തു.

പിറന്നാള്‍ ദിനത്തില്‍ മോഹന്‍ലാലിന് ആശംസകളുമായി മമ്മൂട്ടി അടക്കം നിരവധി താരങ്ങള്‍ ഫെയ്‌സ്ബുക്കില്‍ എത്തിയിരുന്നു. മലയാള സിനിമയുടെ ഹൃദയം കവര്‍ന്ന കൊച്ചുണ്ണിക്ക് എന്റെ ഒരായിരം ജന്മദിനാശംസകള്‍ എന്നായിരുന്നു സുരേഷ് ഗോപിയുടെ പിറന്നാള്‍ ആശംസ. ഹാപ്പി ബെര്‍ത്ത് ഡേ ഡിയര്‍ ലാല്‍ എന്നായിരുന്നു മമ്മൂട്ടി ആശംസിച്ചത്. ഒടിയനില്‍ നിന്നുള്ള അപൂര്‍വ്വ ചിത്രം പങ്കുവെച്ചായിരുന്നു പീറ്റര്‍ ഹെയ്നിന്റെ പിറന്നാള്‍ ആശംസ. പ്രചോദനമേകിയ ഇന്ത്യയിലെ തന്നെ മികച്ച താരത്തിന് പിറന്നാള്‍ ആശംസകള്‍ എന്നായിരുന്നു നിവിന്‍ പോളിയുടെ പോസ്റ്റ്. മലയാള സിനിമയുടെ തമ്ബുരാണ് പിറന്നാള്‍ ആശംസകളെന്ന് ജയറാമും ലാലേട്ടന് ഒത്തിരി സ്നേഹത്തോടെ ഒരായിരം ജന്മദിനാശംസകളെന്ന് സുരാജ് വെഞ്ഞാറമൂടും ആശംസകളുമായി ഫെയ്സ്ബുക്കിലെത്തിയിരുന്നു.

പിറന്നാള്‍ ആശംസകളില്‍ പൃഥ്വിയുടേത് അല്‍പം വ്യത്യസ്തമായിരുന്നു. എല്‍ എന്ന ഇംഗ്ലീഷ് അക്ഷരമാണ് മോഹന്‍ലാലിന് പിറന്നാള്‍ ആശംസയ്ക്കായി പൃഥ്വി ഉപയോഗിച്ചത്. ലൂസിഫറിന്റെ ആദ്യത്തെ അക്ഷരവും ലാലേട്ടന്റെ എല്ലും കോര്‍ത്തിണക്കിയുള്ള പൃഥ്വിയുടെ ആശംസ വ്യത്യസ്തം എന്നു തന്നെ പറയാം. പ്രിയദര്‍ശന്‍, ജ.യസൂര്യ, ജൂനിയര്‍ എന്‍.ടി.ആര്‍, ടൊവിനോ തോമസ്, ഗോകുല്‍ സുരേഷ്, സണ്ണി വെയ്ന്‍, ആന്റണി വര്‍ഗ്ഗീസ്, അനു സിത്താര, ആന്റണി പെരുമ്ബാവൂര്‍ തുടങ്ങിയവരും താരത്തിന് പിറന്നാള്‍ ആശംസകളുമായി രംഗത്തെത്തിയിരുന്നു. ആശംസകള്‍ക്കൊപ്പം മോഹന്‍ലാലിന്റെ ചിത്രവും താരങ്ങള്‍ പങ്കുവെച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.