You are Here : Home / വെളളിത്തിര

ദിലീപേട്ടൻ എന്റെ സഹോദരനും കൂട്ടുകാരനും

Text Size  

Story Dated: Friday, April 13, 2018 03:28 hrs UTC

കമ്മാരസംഭവത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ വളരെ അധികം സന്തോഷമുണ്ടെന്ന് നടി നമിത പ്രമോദ്. കമ്മാരസംഭവത്തിന്റെ ഓഡിയോ ലോഞ്ചിലെ പ്രസംഗത്തിലാണ് നമിത കമ്മാരസംഭവത്തെ കുറിച്ചും നടന്‍ ദിലീപിനെ കുറിച്ചും വ്യക്തമാക്കുന്നത്.

ഏതൊരു അഭിനേതാവിന്റേയും സ്വപ്നമാണ് ഇതുപോലൊരു വലിയ സിനിമ. ഭാനുമതിയെന്ന കഥാപാത്രം എനിക്ക് നല്‍കിയതിന് രതീഷ് അമ്ബാട്ടിന് നന്ദി പ്റയുന്നുവെന്ന് നടി പറഞ്ഞു. സംവിധായകന്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ അനുഭവിച്ച സിനിമയാണ് കമ്മാരസംഭവം. പക്ഷേ ഒരിക്കല്‍‌പോലും ആ ബുദ്ധിമുട്ടോ അതിന്റെ സമ്മര്‍ദ്ദമോ അദ്ദേഹം അഭിനേതാക്കളിലേക്ക് കാണിച്ചിരുന്നില്ലെന്ന് താരം പറഞ്ഞു.

'എന്റെ ഒരു സഹോദരനെപ്പോലെ, എന്റെ സുഹ്രത്തിനെപ്പോലെ ജീവിതത്തില്‍ എപ്പോഴും എന്റെ കൂടെ ഉണ്ടായിരുന്ന ഒരു വ്യക്തിയാണ് ദിലീപ്. അദ്ദേഹത്തിനൊപ്പമുള്ള നാലാമത്തെ ചിത്രമാണിത്. ഓരോ തവണ വര്‍ക്ക് ചെയ്യുമ്ബോഴും കൂടുതല്‍ കൂടുതല്‍ കാര്യങ്ങളാണ് പഠിക്കാന്‍ കഴിയുന്നത്.' - നമിത പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.