You are Here : Home / വെളളിത്തിര

ജിനുവും സുഡാനിയും തമ്മിൽ പൊരിഞ്ഞ അടി

Text Size  

Story Dated: Monday, April 02, 2018 01:41 hrs UTC

സുഡാനി ഫ്രം നൈജീരിയയിലെ അഭിനയത്തിന് തനിക്കു ചെറിയ തുക മാത്രമാണ് പ്രതിഫലമായി ലഭിച്ചതെന്നും താന്‍ പറ്റിക്കപ്പെട്ടു എന്ന നൈജീരിയന്‍ നടന്‍ സാമുവലിന്റെ വെളിപ്പെടുത്തലില്‍ നിരവധി പേരാണ് അനുകൂലിച്ചും വിമര്‍ശിച്ചും രംഗത്തെത്തിയത്. ഇപ്പോഴിതാ സാമുവലിനെ പരിഹസിച്ചുകൊണ്ട് നടന്‍ ജിനു ജോസഫും രംഗത്തെത്തിയിരിക്കുന്നു.
 
സിനിമ ചെയ്യുന്നതിനു മന്‍പ് ഒപ്പിട്ട കരാര്‍ മറന്നേക്കു, തനിക്കു കൂടുതല്‍ പണം വേണമെന്നും, തന്റെ തൊലിയുടെ നിറം തവിട്ടായതിനാല്‍ ആദ്യ സിനിമയില്‍ പണം പോലും ലഭിച്ചില്ലെന്നും, അടുത്ത സിനിമയില്‍ പതിനായിരം രൂപ കിട്ടിയത് കഷ്ടപ്പെട്ടാണെന്നുമുള്ള പരിഹാസ കമന്റാണ് സാമുവലിനെതിരെ നടന്‍ ജിനു ജോസഫ് തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
 
 
അതേസമയം, ജിനുവിന്റെ പോസ്റ്റിന് തൊട്ടു പിന്നാലെ സാമുവലിന്റെ കമന്റും എത്തി. 'ഹഗ്സ് ആന്‍ഡ് കിസ്സെസ്' എന്നാണ് സാമുവല്‍ കമന്റ് ചെയ്തത്. എന്നാല്‍ താന്‍ എഴുതിയ പോസ്റ്റിലെ സര്‍ക്കാസം പോലും മനസിലാകാത്ത സാമുവില്‍ നിന്നും നന്ദിയൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് ജിനു തിരിച്ച്‌ മറുപടി നല്‍കി. അതേസമയം, സര്‍ക്കാസം തനിക്ക് മനസ്സിലായെന്നും, ഇതെല്ലാം കണ്ടും കേട്ടുമാണ് താന്‍ വളര്‍ന്നതെന്നും സാമുവല്‍ ജിനുവിന് ചുട്ട മറുപടി നല്‍കി. ജിനുവിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.