You are Here : Home / വെളളിത്തിര

മമ്മൂട്ടി ചിത്രങ്ങൾ തകർക്കാൻ വീണ്ടും ശ്രമം

Text Size  

Story Dated: Wednesday, March 21, 2018 02:26 hrs UTC

ദിലീപ് എന്ന നടനും വ്യക്തിക്കുമെതിരെ, സിനിമയിലും സാമൂഹ്യമാധ്യമങ്ങളിലും വിവാദങ്ങള്‍ ദിനംതോറും മുറുകുകയാണ്. പുതിയ സിനിമകള്‍ തിയേറ്ററിലെത്തുമ്ബോള്‍ മോശം പ്രചരണങ്ങളിലൂടെ ചിത്രത്തെ തകര്‍ക്കണമെന്ന് വ്യക്തമാക്കുന്ന ചില വാട്ട്സാപ്പ് സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ദിലീപ് ഫാന്‍സിന്റെ പേരിലായിരുന്നു സ്ക്രീന്‍ഷോട്ടുകള്‍ പ്രചരിച്ചത്.ഇതിനെതിരെ ഫാന്‍സ് പേജുകാര്‍ തന്നെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്.

ദിലീപ് ഓണ്‍ലൈന്റെ കുറിപ്പ് വായിക്കാം:

ദിലീപ് എന്ന നടനും വ്യക്തിക്കുമെതിരെ, സിനിമയിലും സാമൂഹ്യമാധ്യമങ്ങളിലും അദ്ദേഹത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ അഴിഞ്ഞാടുകയാണ്. വ്യാജ അക്കൗണ്ടുകള്‍ വഴി ഫെയ്സ്ബുക്കിലും വാട്ട്സാപ്പ് ഗ്രൂപ്പുകളിലും സമീപ ദിവസങ്ങളിലായി പ്രചരിക്കുന്ന ഇതോടൊപ്പമുള്ള സ്ക്രീന്‍ ഷോട്ടുകളുടേയും ലക്ഷ്യം ദിലീപാണെന്ന് അരിഭക്ഷണം കഴിക്കുന്ന ആര്‍ക്കും മനസ്സിലാക്കാവുന്നതേ ഉള്ളു. പ്രേക്ഷകരും ദൈവവും അദ്ദേഹത്തോടൊപ്പമുള്ളപ്പോള്‍ ഇത്തരം വ്യാജനായാട്ടുകള്‍ വിലപ്പോവില്ലെന്ന് ഇത് പടച്ചുവിട്ട എല്ലാ നല്ല അവന്മാരോടും പറയട്ടെ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.