You are Here : Home / വെളളിത്തിര

ആമിയില്‍ ടൊവിനോ തോമസ്

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Wednesday, October 25, 2017 09:16 hrs UTC

കമല്‍ സംവിധാനം ചെയ്യുന്ന ആമിയില്‍ ടൊവിനോ തോമസ് . ചിത്രം ക്രിസ്മസിന് തിയേറ്ററുകളില്‍ എത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. മഞ്ജു വാര്യരെ നായികയാക്കി ഇനി ഒരു ഷെഡ്യൂള്‍ കൂടിയാണ് ചിത്രീകരിക്കുവാനുള്ളത്. കൊച്ചിയില്‍ നവംബര്‍ ആറുമുതല്‍ ഈ ഷെഡ്യൂള്‍ ആരംഭിക്കുമെന്നും അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. ഒറ്റപ്പാലവും കൊല്‍ക്കത്തയുമായിരുന്നു മറ്റ് ലൊക്കേഷനുകള്‍. കമല്‍ തന്നെ തിരക്കഥ രചിച്ചിരിക്കുന്ന ചിത്രത്തില്‍ മുരളീ ഗോപിയും അനൂപ് മേനോനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഗുല്‍സാറിന്റെയും റഫീഖ് അഹമ്മദിന്റെയും വരികള്‍ക്ക് എം. ജയചന്ദ്രനും തൗഫീഖ് ഖുറേഷിയും സംഗീതം നല്‍കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.