You are Here : Home / വെളളിത്തിര

പല്ലവിയുടെ പ്രതിഫലം 50 ലക്ഷം രൂപയാണ്

Text Size  

Story Dated: Monday, January 16, 2017 01:17 hrs UTC

നായികമാരില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നതു നയന്‍താരയാണ്. മമ്മൂട്ടിയും മോഹന്‍ലാലും വാങ്ങുന്നതി കൂടുതല്‍ പ്രതിഫലം നയന്‍താര വാങ്ങുന്നുണ്ട്. എന്നാല്‍ സായ് പല്ലവിയുടെ പോക്കുകണ്ടിട്ട് പ്രതിഫലത്തിന്റെ കാര്യത്തില്‍ നയന്‍താരയെ മറികടക്കുമോ ?ആകെ രണ്ടു സിനിമകളില്‍ മാത്രമാണു സായ് പല്ലവി അഭിനയിച്ചത്. രണ്ടു ചിത്രങ്ങളില്‍ മാത്രം അഭിനയിച്ച പല്ലവിയുടെ പ്രതിഫലം 50 ലക്ഷം രൂപയാണ്. തമിഴിലും തെലുങ്കിലും ഇവര്‍ ആവശ്യപ്പെട്ട പ്രതിഫലം 50 ലക്ഷം രൂപയാണ്. ഫിദ എന്ന തെലുങ്ക് ചിത്രത്തിലാണു സായ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. സായ് പല്ലവി മലയാളത്തില്‍ മറ്റു ചിത്രങ്ങള്‍ ഏറ്റെടുത്തിട്ടില്ല. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം (50 ലക്ഷം )വാങ്ങുന്ന താരം മഞ്ജുവാര്യറാണ്. നയന്‍താര മലയാളത്തില്‍ വാങ്ങുന്നത് 35 ലക്ഷം രൂപയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.