You are Here : Home / വെളളിത്തിര

ഹീറോ ആവുന്നത് അവസാനിപ്പിക്കൂ!!

Text Size  

Story Dated: Tuesday, March 05, 2019 02:12 hrs UTC

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച്‌ തെന്നിന്ത്യന്‍ നടന്‍ സിദ്ധാര്‍ത്ഥ്. പുല്‍വാമ ആക്രമണത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും സ്വയം ഹീറോ ആവുന്നത് അവസാനിപ്പിക്കൂവെന്നും സിദ്ധാര്‍ത്ഥ് പറയുന്നു. ട്വിറ്ററിലൂടെയായിരുന്നു സിദ്ധാര്‍ത്ഥിന്റെ പരാമര്‍ശം.
 
നരേന്ദ്ര മോദി ട്വിറ്ററിലിട്ട പോസ്റ്റിന് മറുപടിയായായിരുന്നു സിദ്ധാര്‍ത്ഥിന്റെ പരാമര്‍ശം. 'നമ്മുടെ ആളുകള്‍ സൈന്യത്തില്‍ വിശ്വസിക്കുന്നു. അവര്‍ക്കൊപ്പം നില്‍ക്കുന്നു. നിങ്ങളും നിങ്ങളുടെ ആളുകളുമാണ് അവരെ വിശ്വസിക്കാത്തത്. പുല്‍വാമയെ രാഷ്ട്രീയവത്ക്കരിക്കുന്നത് നിര്‍ത്തൂ. ശരിയായ ഹീറോകളുടെ പിന്നില്‍ നിന്ന് സ്വയം ഹിറോ ആവുന്നത് അവസാനിപ്പിക്കൂ. നിങ്ങള്‍ സൈന്യത്തെ ബഹുമാനിക്കണം. നിങ്ങള്‍ ഒരു സൈനികന്‍ അല്ല. അതുകൊണ്ട് തന്നെ നിങ്ങളെ അങ്ങനെ പരിഗണിക്കണമെന്ന് പ്രതീക്ഷിക്കരുത്. ജയ്ഹിന്ദ്'.
 
സൈന്യം ബലാകോട്ട് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നടത്തിയ തിരിച്ചടിയുടെ തെളിവുകള്‍ ആവശ്യപ്പെട്ട് പ്രതിപക്ഷം അടക്കമുള്ളവര്‍ രംഗത്തെത്തിയതിനെ തുടര്‍ന്ന് മോദി ട്വിറ്ററില്‍ കുറിച്ച കുറിപ്പിനായിരുന്നു സിദ്ധാര്‍ത്ഥിന്‍െ മറുപടി. 'സൈന്യത്തെ വിശ്വസിക്കണമെന്നതും അവരില്‍ അഭിമാനം കൊള്ളുക എന്നതും സ്വാഭാവികമാണ്. എന്നാലും എന്തുകൊണ്ടാണ് ചിലര്‍ക്ക് സൈന്യത്തെ ചോദ്യം ചെയ്യാന്‍ തോന്നുന്നത് എന്ന് മനസ്സിലാവുന്നില്ല.'-മോദി ട്വിറ്ററില്‍ കുറിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.