You are Here : Home / വെളളിത്തിര

നിമിഷയുടെ തിരിച്ചുവരവ് !!

Text Size  

Story Dated: Friday, March 01, 2019 03:37 hrs UTC

മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ നിമിഷ സജയന്റേത് ഒരു മധുര പ്രതികാരം കൂടിയാണെന്ന് സംവിധായിക സൗമ്യ സദാനന്ദന്‍. ചാക്കോച്ചന്‍ - നിമിഷ ജോഡി ഒന്നിച്ച മാംഗല്യം തന്തു നാനേന എന്ന ചിത്രത്തിന്റെ സംവിധായികയാണ് സൗമ്യ. സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ നിമിഷയെ അഭിനന്ദിച്ച്‌ സൗമ്യ ഫേസ്ബുക്കില്‍ കുറിച്ച വികാരനിര്‍ഭരമായ കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

തന്റെ സിനിമയിലെ നായകനൊപ്പം അഭിനയിക്കുവാനുള്ള സൗന്ദര്യം നിമിഷക്കില്ലായെന്ന ഫാന്‍സിന്റെയും മറ്റും അഭിപ്രായത്തില്‍ നിമിഷ വളരെയേറെ മാനസികമായി തകര്‍ന്നിരുന്നു എന്ന് സൗമ്യ കുറിക്കുന്നു. അതും പറഞ്ഞ് കരഞ്ഞു കൊണ്ടാണ് നിമിഷ സൗമ്യയെ വിളിച്ചത്.വളരാന്‍ കൊതിക്കുന്ന കഴിവുള്ള ഒരു വ്യക്തിയെ മുളയിലേ നശിപ്പിക്കുന്ന ഒരു പ്രവൃത്തിയാണ് അതെന്ന് സൗമ്യ പറയുന്നു. സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ജീവിതം കാണിച്ചു കൊടുത്താണ് സൗമ്യ നിമ്മിയെ ആശ്വസിപ്പിച്ചത്. ഫോം ഇല്ലായ്മയുടെ പേരില്‍ ഏവരും കുറ്റപ്പെടുത്തുമ്ബോള്‍ സെഞ്ചുറി കൊണ്ട് വിമര്‍ശകരുടെ വായടപ്പിച്ചിരുന്നു സച്ചിന്‍. നിമിഷ നേടിയ അവാര്‍ഡ് വിമര്‍ശകര്‍ക്ക് അര്‍ഹിക്കുന്ന ഒരു മറുപടി മാത്രമല്ല നിമ്മി അടിച്ച ഡബിള്‍ സെഞ്ചുറി കൂടിയാണെന്ന് സൗമ്യ അഭിപ്രായപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More