You are Here : Home / വെളളിത്തിര

മലയ്ക്ക് പോകുന്നവരെല്ലാം സംഘികളല്ല

Text Size  

Story Dated: Thursday, February 07, 2019 01:11 hrs UTC

 ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നത് പ്രതിഷ്ഠയായ അയ്യപ്പന്റെ ഹിതത്തിന് എതിരാണ് എന്നാണ് യുവതീ പ്രവേശനത്തെ എതിര്‍ക്കുന്നവര്‍ സുപ്രീം കോടതിയില്‍ അടക്കം വാദിക്കുന്നത്. പ്രളയം അടക്കം കേരളത്തില്‍ സംഭവിക്കുന്ന നല്ലതല്ലാത്തതെല്ലാം അയ്യപ്പ കോപം മൂലം സംഭവിക്കുന്നതാണ് എന്നും സോഷ്യല്‍ മീഡിയയില്‍ ഒരു കൂട്ടര്‍ കഥ അടിച്ചിറക്കുന്നു.
 
എന്നാല്‍ സുപ്രീം കോടതി വിധിക്ക് ശേഷം എട്ടിന്റെ പണി കിട്ടിയതെല്ലാം സമരത്തിനിറങ്ങിയ ബിജെപിക്കാര്‍ക്കും നേതാക്കള്‍ക്കുമാണ് എന്നതാണ് തമാശ. അതും അയ്യപ്പ കോപത്തിന്റെ വകുപ്പില്‍ പെടുമോ... പെടും എന്നാണ് കൊല്ലം എംഎല്‍എയും നടനുമായ മുകേഷിന്റെ കണ്ടെത്തല്‍.
 
ട്രോളുമായി മുകേഷ്
ശബരിമലയുടെ പേരില്‍ വൈകാരികമായ മുതലെടുപ്പിനാണ് സംഘപരിവാര്‍ കേരളത്തില്‍ ശ്രമിച്ച്‌ കൊണ്ടിരിക്കുന്നത്. യുവതീ പ്രവേശനത്തെ അനുകൂലിക്കുന്നവരെല്ലാം അയ്യപ്പ കോപത്തിന് ഇരയാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ വരുംകാല തലമുറകളെ പോലും അയ്യപ്പ കോപം ബാധിക്കും എന്ന് വരെ സംഘപരിവാറുകാര്‍ പ്രചാരണം നടത്തിയിരുന്നു. അതിന് അതേ നാണയത്തില്‍ മറുപടി നല്‍കിയിരിക്കുകയാണ് മുകേഷ് എംഎല്‍എ.
 
 
 
ഇടതിന് സീറ്റ് കിട്ടുമോ
 
നിയമസഭയിലാണ് മുകേഷ് ബിജെപിയും ശബരിമല സമരത്തെ പരിഹസിച്ചത്. മുകേഷ് പറഞ്ഞത് ഇങ്ങനെയാണ്: കൊല്ലത്ത് നടന്ന ഒരു സാംസ്‌ക്കാരിക സമ്മേളനത്തിന് ശേഷം നടന്ന സ്വകാര്യ സംഭാഷണത്തില്‍ ശബരിമല വിഷയം ചര്‍ച്ചയായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റെങ്കിലും ഇടത് പക്ഷത്തിന് കിട്ടുമോ എന്ന് സംഘാടകരില്‍ ഒരാള്‍ തന്നോട് ചോദിച്ചു.
 
 
 
മലയ്ക്ക് പോകുന്നവരെല്ലാം സംഘികളല്ല
 
ആ ചോദ്യത്തിന് പിന്നിലൊരു തെറ്റിദ്ധാരണ ഉണ്ട്.. ആര്‍എസ്‌എസുകാരും ബിജെപിക്കാരുമാണ് ശബരിമലയില്‍ പോകുന്ന എല്ലാവരും എന്ന തെറ്റിദ്ധാരണ. ഇത്തരം ധാരണകള്‍ തെരഞ്ഞെടുപ്പ് വോട്ടെണ്ണുമ്ബോള്‍ മാറിക്കോളും എന്ന് തനിക്ക് ഉറപ്പുണ്ട്. ശബരിമലയില്‍ പോകുന്നവരെല്ലാം ബിജെപിയല്ല.
 
 
 
അയ്യപ്പ കോപമുണ്ട്
 
താന്‍ ഒരു ഉദാഹരണമാണ് എന്നും അയ്യപ്പന്റെ ശക്തിയില്‍ വിശ്വാസമുണ്ടെന്നും മുകേഷ് പറഞ്ഞു. അതിനൊരു കാരണമുണ്ടെന്ന് പറഞ്ഞാണ് ശബരിമല സമരക്കാരെ എംഎല്‍എ നൈസായി ട്രോളിയത്. ശബരിമലയില്‍ ദുരുദ്ദേശത്തോടെ തമ്ബടിച്ച ശബരിമല കര്‍മ്മ സമിതി നേതാവിനെ കാട്ടുപന്നി കുത്താനോടിച്ചത് അയ്യപ്പന്റെ ശക്തി കൊണ്ടാണെന്ന് മുകേഷ് പരിഹസിച്ചു.
 
 
 
സുരേന്ദ്രനും അയ്യപ്പ കോപം
 
രാവിലെയും രാത്രിയും എന്ന പോലെ ശബരിമല വിഷയത്തില്‍ നിലപാട് മാറ്റേണ്ട ഗതികേട് ബിജെപി അധ്യക്ഷനുണ്ടായത് അയ്യപ്പ കോപം മൂലമാണ്. ബിജെപിയുടെ പ്രധാന നേതാവ് പതിനാല് ദിവസം ജയിലില്‍ കിടക്കേണ്ടി വന്നതും അയ്യപ്പകോപം കൊണ്ടാണ് എന്നും അയ്യപ്പന്‍ അദ്ദേഹത്തെ ജയിലില്‍ അടച്ചതാണ് എന്നും മുകേഷ് പരിഹസിച്ചു.
 
 
 
ശോഭാ സുരേന്ദ്രന് പിഴ
 
ബിജെപി നേതാവ് കെ സുരേന്ദ്രനെ ഉദ്ദേശിച്ച്‌ കൊണ്ടുളളതായിരുന്നു ഈ പരിഹാസം. ശോഭാ സുരേന്ദ്രനേയും മുകേഷ് വെറുതേ വിട്ടില്ല. ബിജെപിയുടെ വനിതാ നേതാവിനെ കൊണ്ട് അയ്യപ്പന്‍ 25,000 രൂപ കോടതിയില്‍ പിഴ അടപ്പിച്ചതും അയ്യപ്പനാണ് എന്നും എംഎല്‍എ പറഞ്ഞു. അയ്യപ്പന്റെ ശക്തിയില്‍ തനിക്ക് വിശ്വാസമുണ്ടാകാന്‍ ഇതൊക്കെ കാരണമായി എന്നും മുകേഷ് എംഎല്‍എ നിയമസഭയില്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.