You are Here : Home / വെളളിത്തിര

പ്രണവ് പെട്ടുപോയി ......

Text Size  

Story Dated: Monday, December 31, 2018 02:25 hrs UTC

പ്രണവിന് സിനിമയിലേക്ക് വരാന്‍ ഒട്ടും താല്‍പ്പര്യമില്ലായിരുന്നെന്ന് തുറന്ന് പറഞ്ഞ് നടന്‍ മോഹന്‍ലാല്‍. പെട്ടുപോയി എന്നാണ് പ്രണവ് ആദ്യം പറഞ്ഞതെന്നും ഇനി ഇഷ്ടപ്പെട്ടു തുടങ്ങുമെന്നും താരം പറഞ്ഞു. തനിക്കും ആദ്യം സിനിമയില്‍ വന്നപ്പോള്‍ അഭിനയിക്കാന്‍ ഇഷ്ടമല്ലായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു അഭിമുഖത്തിലാണ് മോഹന്‍ലാല്‍ മനസു തുറന്നത്.

പ്രണവിന് അഭിനയിക്കാന്‍ അത്ര താല്‍പ്പര്യമില്ലായിരുന്നു. പെട്ടുപോയി എന്നാണ് ആദ്യം പറഞ്ഞിരുന്നത്. സാവധാനം സിനിമയിലേക്ക് വരികയാണ്, ഇനി ഇഷ്ടപ്പെട്ടു തുടങ്ങണം. ഞാനും സിനിമയില്‍ പെടുകയായിരുന്നു. ആദ്യമെല്ലാം അഭിനയിക്കാന്‍ എനിക്കും ഇഷ്ടമില്ലായിരുന്നു, പിന്നെ ആ ഒഴുക്കില്‍ പെട്ടുപോയി, മോഹന്‍ലാല്‍ പറഞ്ഞു. പ്രണവിന്റെ യാത്രകളെക്കുറിച്ചും താരം സംസാരിച്ചു. മകനെപ്പോലെ ഒരുപാട് യാത്രകള്‍ നടത്താന്‍ താനും ആഗ്രഹിച്ചിരുന്നെന്നും എന്നാല്‍ പല കാര്യങ്ങള്‍കൊണ്ടും അതിന് കഴിഞ്ഞില്ലെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. പ്രണവിന്റെ യാത്രകള്‍ കാണുമ്ബോള്‍ തനിക്ക് സന്തോഷം തോന്നാറുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു.

ജിത്തു ജോസഫ് സംവിധാനം ചെയ്ത ആദിയിലൂടെയാണ് പ്രണവ് സിനിമയിലേക്ക് എത്തുന്നത്. അഭിനയിക്കാന്‍ താല്‍പ്പര്യം ഇല്ലാതിരുന്ന പ്രണവിനെ നിര്‍ബന്ധിച്ച്‌ സിനിമയിലേക്ക് കൊണ്ടുവരുകയായിരുന്നു എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ചിത്രത്തിന് ശേഷമുള്ള പ്രണവിന്റെ ഹിമാലയ യാത്രയും ഇത് തന്നെയാണ് സൂചിപ്പിച്ചത്. ഇപ്പോള്‍ രണ്ടാമത്തെ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിലാണ് പ്രണവ്. അരുണ്‍ ഗോ

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.