You are Here : Home / വെളളിത്തിര

നടി മഞ്ജുവിനെ തടഞ്ഞു വെച്ചു

Text Size  

Story Dated: Friday, December 21, 2018 04:15 hrs UTC

ഷൂട്ടിങ്ങിന്റെ ഭാഗമായി തനിക്ക് താമസിക്കാന്‍ ലഭിച്ച മുറിയില്‍ ബെഡ്ഷീറ്റോന്നും മാറ്റി വിരിച്ചില്ല, വൃത്തിയാക്കിയില്ല എന്നീ ആരോപണങ്ങള്‍ ഉന്നയിച്ച്‌ ലോഡ്ജ് ജീവനക്കാരിയോട് തട്ടിക്കയറി നടി മഞ്ജു.

നഗര്‍കോയിലിലെ ഒരു ലോഡ്ജിലാണ് സംഭവം. എന്നാല്‍ ജീവനക്കാര്‍ താരത്തെ തടഞ്ഞു വച്ചു . വാടകയുടെ പേരും പറഞ്ഞാണ് നടിയെ തടഞ്ഞത്. ലോഡ്ജിലെ വാടക മുഴുവന്‍ തന്നില്ല എന്നും, നിര്‍മാതാവിനെ വിളിച്ച്‌ അറുപതിനായിരം രൂപ സെറ്റില്‍ ചെയ്തതിന് ശേഷം പുറത്ത് പോയാല്‍ മതിയെന്നു ലോഡ്ജ് ജീവനക്കാര്‍ പറഞ്ഞു . പിന്നീട് വാക്ക് തര്‍ക്കം നടക്കുകയും നടി കരയാന്‍ തുടങ്ങുകയും ചെയ്തതോടെ ആളുകള്‍ കൂടാന്‍ തുടങ്ങി. തുടര്‍ന്ന് പൊലീസ് എത്തി, നിര്‍മാതാവിനെയും വിളിച്ചുവരുത്തി പണം കൊടുത്ത് പ്രശ്‌നം ഒഴിവാക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.