You are Here : Home / വെളളിത്തിര

നെഗറ്റീവ് റിവ്യൂസ് കൊടുത്ത് നശിപ്പിക്കേണ്ട സിനിമയല്ല ഒടിയന്‍

Text Size  

Story Dated: Wednesday, December 19, 2018 02:26 hrs UTC

ഒടിയന്‍ സൂപ്പര്‍ സിനിമയാണെന്ന് അവതാരക പേളി മാണി പറയുന്നു. സിനിമ കണ്ടുവെന്നും ഇങ്ങനെ നെഗറ്റീവ് റിവ്യൂസ് കൊടുത്ത് നശിപ്പിക്കേണ്ട സിനിമയല്ല ഒടിയനെന്നും പേളി പറയുന്നു. വീഡിയോയിലൂടെയാണ് പേളിയുടെ പ്രതികരണം.
 
 
ലൈക്കിനും ഷെയറിനും വേണ്ടിയാണ് പലരും നെഗറ്റീവ് റിവ്യൂ പോസ്റ്റ് ചെയ്യുന്നത്. ഇത്തരം പ്രവണത ഒഴിവാക്കേണ്ടതാണ്. ഏത് സിനിമ വന്നാലും ആദ്യ ദിനത്തില്‍ത്തന്നെ പോയി റിവ്യൂ ഇട്ട് കുളമാക്കരുത്. അതിന് കഴിവുള്ളവര്‍ വേറെയുണ്ട്. തനിക്ക് ഇതുവരെ ഒരു സിനിമ കണ്ടിട്ടും പൈസ പോയെന്ന തോന്നുലുണ്ടായിട്ടില്ലെന്നും പേളി പറയുന്നു.
 
മോഹന്‍ലാലിന്റെ ബ്രില്യന്റ് സിനിമയാണിത്, മഞ്ജു വാര്യരെ ഒരുപാട് ഇഷ്ടമായി. നാല് ട്യൂബ് ലൈറ്റ് വിചാരിച്ചാല്‍ തകര്‍ക്കാന്‍ പറ്റുന്നതല്ല എന്ന ഡയലോഗാണ് തനിക്കും വിമര്‍ശകരോട് പറയാനുള്ളതെന്നും പേളി വീഡിയോയില്‍ പറയുന്നു.
 
നിങ്ങളോട് ഇത് പറയാനുള്ള സ്വാതന്ത്രം എനിക്ക് ഉണ്ടെന്നാണ് കരുതുന്നതെന്നും ഞാന്‍ പറയുന്നതില്‍ തെറ്റുണ്ടെങ്കില്‍ അത് നിങ്ങള്‍ക്ക് തുറന്ന് പറയാമെന്നും പേളി വീഡിയോയില്‍ പറയുന്നു. സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരോട് പ്രത്യേകമായി നന്ദി അറിയിക്കുന്നുവെന്നും പേളി വീഡിയോയില്‍ പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.