You are Here : Home / വെളളിത്തിര

ഡബ്ല്യുസിസിയിലേക്ക് മംമ്ത ഇല്ല

Text Size  

Story Dated: Saturday, December 01, 2018 03:03 hrs UTC

വിവാഹമോചനവും അര്‍ബുദവും തുടങ്ങി ഒട്ടേറെ പ്രശ്നങ്ങള്‍ ഉണ്ടായിട്ടും അതിനെയെല്ലാം ജയിച്ച്‌ പോരാടിയ നടിയാണ് മം‌മ്‌ത മോഹന്‍‌ദാസ്. ഒരുസമയത്ത് മലയാള സിനിമയില്‍ വനിതാ സംഘടനയുടെ ആവശ്യകത ഉണ്ടോയെന്ന ചോദ്യത്തിന് തന്റെ അഭിപ്രായത്തില്‍ അങ്ങനെയൊന്ന് വേണമെന്ന് തോന്നിയിട്ടില്ലെന്നും അംഗമാകാന്‍ താന്‍ താല്‍പ്പര്യം പ്രകടിപ്പിക്കില്ലെന്നും വ്യക്തമാക്കിയ ആളാണ് മം‌മ്‌ത.

എന്തുകൊണ്ടാണ് ഡബ്ല്യുസിസിയില്‍ ചേരുന്നില്ലെന്ന് പറഞ്ഞതിന്റെ കാരണം വ്യക്തമാക്കുകയാണ് താരം. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് എന്തുകൊണ്ടാണ് വനിത സംഘടനയില്‍ ചേരുന്നില്ലെന്ന് പറഞ്ഞതിന്റെ കാരണം മം‌മ്‌ത പറഞ്ഞത്.

'അമ്മ മകളോടൊപ്പമല്ല, മകനു വേണ്ടി മാത്രമാണ് നില കൊള്ളുന്നത് എന്നൊക്കെ പറയുന്നത് ശരിയല്ല. ഇത്തരം പ്രസ്താവനകള്‍ ആളുകളെ പെട്ടെന്നു പ്രകോപിതരാക്കും. ആള്‍ക്കൂട്ടം വിചാരണ ചെയ്ത് ഒരാള്‍ക്കു ശിക്ഷ വിധിക്കുന്നത് നല്ലതല്ല'.

'ഉദാഹരണം സുജാതയില്‍ അഭിനയിക്കാന്‍ എത്തിയപ്പോഴാണ് 'മംമ്തയും വനിത കൂട്ടായ്മയില്‍ ചേരണം' എന്ന് മഞ്ജു ചേച്ചി ആവശ്യപ്പെട്ടത്. ഇക്കാര്യത്തില്‍ അഭിപ്രായമില്ല എന്നായിരുന്നു എന്റെ മറുപടി. അതുകൊണ്ട് ഞാന്‍ പോയില്ല. സ്ത്രീകള്‍ക്കു മാത്രമായി ഒരു സംഘടന വേണമെന്നു തോന്നിയിട്ടുമില്ല'.

'ജനശ്രദ്ധ നന്നായി കിട്ടിയ സംഘടനയാണ് ഡബ്ല്യുസിസി. സെലിബ്രിറ്റികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ മാത്രം ഒതുങ്ങാതെ, സമൂഹത്തിലെ സാധാരണക്കാരായ സ്ത്രീകളുടെ അവകാശങ്ങള്‍ക്കും കൂടി ഈ സംഘടന മുന്നിട്ടിറങ്ങണം. അങ്ങനെ ഉണ്ടായാല്‍ നാട്ടിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്താനെങ്കിലും സാധിക്കും. '

'നടി ആക്രമിക്കപ്പെട്ട സംഭവത്തെക്കുറിച്ച്‌ കൃത്യമായ ധാരണയില്ല. രണ്ടുപേരും വളരെ അടുത്ത സുഹൃത്തുക്കളാണ്. ഈയൊരു പ്രശ്നത്തിന്റെ പേരില്‍ സൗഹൃദങ്ങള്‍ ഇല്ലാതാക്കാന്‍ ആഗ്രഹിക്കുന്നുമില്ല. ' വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താരം പറയുന്നു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.