You are Here : Home / വെളളിത്തിര

നീതുവിന് പരിഭവമില്ല

Text Size  

Story Dated: Thursday, November 29, 2018 04:33 hrs UTC

ടിക് ടോക് പ്രകടനവുമായെത്തിയ പെണ്‍കുട്ടിക്കു നേരെ പരിഹാസം. നീതു എന്ന പെണ്‍കുട്ടിയാണ് സോഷ്യല്‍മീഡിയയില്‍ പരിഹാസ പാത്രമായത്. വെറും 13 സെക്കന്‍ഡ് മാത്രമുള്ള വീഡിയോയുടെ പേരിലായിരുന്നു സോഷ്യല്‍ മീഡിയയുടെ ആക്രമണം. 'ഇതിലും നല്ലത് വെള്ളപ്പൊക്കത്തില്‍ മുങ്ങി മരിച്ചാമതിയെന്ന് തലക്കെട്ടിട്ട് ആയിരുന്നു നീതുവിന്റെ വീഡിയോ ഷെയര്‍ ചെയ്തിരുന്നത്. പലര്‍ക്കും നീതുവിന്റെ സൗന്ദര്യവും നിറവും പ്രകടനവും ഒക്കെയായിരുന്നു പ്രശ്‌നം.
 
 
എന്നാല്‍ നീതുവിനെ സപ്പോര്‍ട്ട് ചെയ്യാന്‍ നിരവധി പേരെത്തിയതോടെ തന്നെ പരിഹസിച്ച ചേട്ടനോട് നന്ദി പറഞ്ഞ് നീതുവും രംഗത്തെത്തി.തന്നെ ഇത്രപേര്‍ സപ്പോര്‍ട്ട് ചെയ്യുന്നുവെന്നറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും,താന്‍ അവരോടെല്ലാം നന്ദി പറയുന്നുവെന്നും ഇനിയും താന്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്യുമെന്നും നീതു പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.