You are Here : Home / വെളളിത്തിര

എതിരാളികളില്ലാതെ നയൻസ് മുന്നേറുന്നു .......

Text Size  

Story Dated: Monday, November 12, 2018 03:42 hrs UTC

തെന്നിന്ത്യന്‍ ലേഡീ സൂപ്പര്‍സ്റ്റാര്‍ എന്നുതന്നെ വിശേഷിപ്പിക്കാം നയന്‍താരയെ. തെരഞ്ഞെടുക്കുന്ന ചിത്രങ്ങളെല്ലാം സൂപ്പര്‍ ഹിറ്റ്. ഏറ്റവും ഒടുവില്‍ പുറത്തു വന്ന ഇമൈക്ക നൊടികള്‍ തെന്നിന്ത്യയില്‍ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായിരുന്നു.
 
തന്റെ സിനിമാ അനുഭവത്തെക്കുറിച്ച്‌ നയന്‍താര മനസ്സുതുറക്കുകയാണ്.
 
 
മറ്റുളളവര്‍ക്ക് വേണ്ടി സ്വന്തം ജീവിതം മാറ്റിവയ്ക്കരുത്. ചുറ്റിനുമുള്ളവര്‍ എന്നും നമ്മള്‍ കാണുന്നതു പോലെയായിരിക്കില്ല നാളെ കാണുക. അതു കൊണ്ട് പുതുമയോടെ വേണം എന്നും സമൂഹത്തെ നോക്കി കാണുവാന്‍. ആരോടും ഒന്നിനോടും പരാതിയില്ല. എന്റെ അനുഭവങ്ങളാണ് ഇപ്പോള്‍ കാണുന്ന എന്നെ രൂപപ്പെടുത്തി എടുത്തത്. അതില്‍ നല്ലതുമുണ്ട് ചീത്തയുമുണ്ടെന്നും താരം പറയുന്നു.
 
കഥയ്ക്ക് പ്രധാന്യം നോക്കിയാണ് സിനിമ തിരഞ്ഞെടുക്കുന്നത്. ആ തീരുമാനം ശരിയാണെന്ന് സിനിമകളുടെ വിജയത്തില്‍ നിന്ന് തോന്നുന്നുവെന്നും താരം പറഞ്ഞു. കൂടാതെ പുതിയ സംവിധായകരുടെ ചിത്രങ്ങളില്‍ അഭിനയിക്കാനാണ് കൂടുതല്‍ താല്‍പര്യം. കാരണം അവരുടേത് ഫ്രഷ് ഐഡിയായിരിക്കുമെന്നും നയന്‍സ് പറയുന്നു.
 
ഏറെ പ്രൈവസി ആഗ്രഹിക്കുന്ന ഒരാളാണ് താന്‍. എന്റെ രഹസ്യങ്ങള്‍ എന്റേതുമാത്രമായി സൂക്ഷിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു. മനസ്സിനോട് ഏറെ അടുത്തു നില്‍ക്കുന്ന ക്ഷേത്രമാണ് പഞ്ചാബിലെ സുവര്‍ണ്ണ ക്ഷേത്രം. സമയം കിട്ടുമ്ബോഴെല്ലാം അവിടെ സന്ദര്‍ശിക്കാറുണ്ടെന്നു നയന്‍സ് വ്യക്തമാക്കി.
 
2003 ല്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മസ്സിനക്കരെ എന്ന ചിത്രത്തിലൂടെയാണ് നയന്‍സ് സിനിമ ലോകത്തിലേയ്ക്ക് എത്തുന്നത്. പിന്നീട് സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം ഒട്ടേറെ ചിത്രങ്ങള്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.