You are Here : Home / വെളളിത്തിര

വീണ്ടും ടോവിനോ തരംഗം ...

Text Size  

Story Dated: Friday, November 09, 2018 04:11 hrs UTC

ടൊവീനോ തോമസിനെ നായകനാക്കി മധുപാല്‍ സംവിധാനം ചെയ്ത ഒരു കുപ്രസിദ്ധ പയ്യന് തിയേറ്ററുകളില്‍ മികച്ച പ്രതികരണം. ടൊവീനോയുടെ അഭിനയം അമ്ബരപ്പിക്കുന്നതാണെന്ന് ചിത്രം കണ്ട പ്രേക്ഷകര്‍ പറയുന്നു. ചിത്രത്തില്‍ ആക്ഷനും പ്രണയത്തിനുമൊപ്പം ഇതുവരെ കാണാത്ത മാസ്മരിക പ്രകടനവുമായി ടൊവീനോ എത്തുമ്ബോള്‍ ആരാധകര്‍ ഏറെ ആകാംക്ഷയിലായിരുന്നു. ടൊവീനോയുടെ സിനിമാ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും കുപ്രസിദ്ധ പയ്യനിലേത് എന്ന വിലയിരുത്തലുകളും ഉണ്ടാകുന്നുണ്ട്. അനു സിത്താരയും നിമിഷയും സിനിമയില്‍ മികച്ച അഭിനയമാണ് കാഴ്ച വെയ്ക്കുന്നതെന്നും സോഷ്യല്‍ മീഡിയ നിരൂപണങ്ങള്‍ പറയുന്നു.
 
തലപ്പാവ്, ഒഴിമുറി എന്നീ ക്ലാസ് ചിത്രങ്ങള്‍ക്ക് ശേഷം മധുപാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു കുപ്രസിദ്ധ പയ്യന്‍. ചിത്രത്തില്‍ അജയന്‍ എന്ന പാല്‍ക്കാരനായാണ് ടൊവീനോ എത്തുന്നത്. നിമിഷ സജയനും അനു സിത്താരയാണ് ചിത്രത്തിലെ നായികമാര്‍. നെടുമുടി വേണു, ശരണ്യ പൊന്‍ വണ്ണന്‍, സിദ്ദിഖ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നത് ജീവന്‍ ജോബ് തോമസാണ്. നൗഷാദ് ഷെരീഫ് ആണ് ചിത്രത്തിന്റ് ഛായാഗ്രഹണം.
 
ശ്രീകുമാരന്‍ തമ്ബിയുടെ വരികള്‍ക്ക് ഔസേപ്പച്ചനാണ് ഈണം പകര്‍ന്നിരിക്കുന്നത്. 2012ല്‍ ലാലും ആസിഫ് അലിയും ഭാവനയും മുഖ്യ കഥാപാത്രങ്ങളായി അഭിനയിച്ച ഒഴിമുറിയാണ് മധുപാല്‍ ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.