You are Here : Home / വെളളിത്തിര

ഞാന്‍ മിണ്ടരുതെന്ന് പറയാന്‍ ആര്‍ക്കാണ് അവകാശമെന്ന് ലളിത

Text Size  

Story Dated: Saturday, October 06, 2018 02:30 hrs UTC

മകനെ പോലെ കരുതുന്ന ഒരാളോട് ഞാന്‍ മിണ്ടരുതെന്ന് പറയാന്‍ ഇവിടെ ആര്‍ക്കാണ് അവകാശമെന്ന് നടി കെപിഎസി ലളിത. നടി ആക്രമിക്കപ്പെട്ട കേസില്‍ ജനപ്രിയ നടന്‍ ദിലീപ് ജയിലില്‍ പോയത് വന്‍വിവാദം സൃഷ്ടിച്ചിരുന്നു. നടി കെപിഎസി ലളിത, ധര്‍മജന്‍ ബോള്‍ഗാട്ടി തുടങ്ങിയ താരങ്ങളെല്ലാം ദിലീപിനെ ജയിലില്‍ പോയി കണ്ടിരുന്നു. ദിലീപിനെ സന്ദര്‍ശിക്കാന്‍ പോയതിന്റെ പേരില്‍ കെപിഎസ്‌സി ലളിതയ്ക്ക് കടുത്ത വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നു. ഇക്കാര്യത്തില്‍ വിശദീകരണവുമായി നടി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍.

ഒരു സുഹൃത്തിന് അപകടം സംഭവിച്ചപ്പോള്‍ കാണാന്‍ പോയത് അത്ര വലയി അപരാധമാണോ?ഒരു കാര്യവുമില്ലാതെ കുറെ കാലങ്ങളായി മാധ്യമങ്ങള്‍ എന്നെ വേട്ടയാടുന്നു. മകനെ പോലെ കരുതുന്ന ഒരാളോട് ഞാന്‍ മിണ്ടരുതെന്ന് പറയാന്‍ ഇവിടെ ആര്‍ക്കാണ് അവകാശം. എനിക്ക് ഇഷ്ടമുള്ളയിടത്ത് ഞാന്‍ പോകും. ഞാന്‍ എവിടെ പോകണമെന്നും ആരെ കാണണം എന്നതുമെല്ലാം എന്റെ വ്യക്തിപരമായ കാര്യമാണെന്നും ലളിത പറയുന്നു.

ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചതിന്റെ പേരില്‍ സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തിരിക്കുന്ന നടി കെപിഎസി ലളിതയ്‌ക്കെതിരെ സിനിമാ സാംസ്‌കാരിക മേഖലകളില്‍ നിന്നും വന്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. തന്റെ മകനാണെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തെരുവില്‍ തല്ലികൊന്നോട്ടേ, തനിക്ക് കാണാതിരിക്കാന്‍ ആവില്ലെന്നായിരുന്നു സന്ദര്‍ശനത്തിന് ശേഷം കെപിഎസി ലളിത പ്രതികരിച്ചത്.

ഇതേ സംബന്ധിച്ച്‌ താരസംഘടനയായ അമ്മയും പ്രതിസന്ധിയിലായിരുന്നു. ജൂണില്‍ നടന്ന അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ ദിലീപിനെ തിരിച്ചെടുത്തതായി പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെയും വിമര്‍ശനം ഉയര്‍ന്നിരുന്നു.

മലയാളത്തിന്റെ ഹാസ്യ സാമ്രാട്ടായിരുന്ന അടൂര്‍ ഭാസിയില്‍ നിന്ന് തനിക്ക് നേരിടേണ്ടി വന്ന മോശം പെരുമാറ്റത്തെ കുറിച്ചും നടി വെളിപ്പെടുത്തിയിരുന്നു. അന്ന് നിലവിലുണ്ടായിരുന്ന സിനിമാ സംഘടനായായ ചലച്ചിത്ര പരിഷത്തില്‍ പരാതി നല്‍കിയെങ്കിലും അടൂര്‍ ഭാസിക്കെതിരെ പരാതിപ്പെടാന്‍ നീയാരാ എന്ന് ചോദിച്ച്‌ സംഘടനയുടെ അധ്യക്ഷനായിരുന്ന നടന്‍ ഉമ്മര്‍ തന്നെ ശകാരിച്ചെന്നും കെപിഎസ്‌സി ലളിത വ്യക്തമാക്കിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.