You are Here : Home / വെളളിത്തിര

മേജർ രവിയുണ്ട് സഹായിക്കാൻ

Text Size  

Story Dated: Tuesday, August 21, 2018 02:37 hrs UTC

പ്രളയക്കെടുതിയില്‍ ജീവന്‍ പണയം വച്ച്‌ രക്ഷാപ്രവര്‍ത്തനത്തിനായി എല്ലാവരും ഒരുമിച്ച്‌ ഇറങ്ങിയിരുന്നു.കഴിഞ്ഞ മൂന്ന് ദിവസങ്ങള്‍ ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും അതീതമായ ദിവസങ്ങളായിരുന്നു. കേരളത്തിന്റെ സൈന്യമെന്ന് മല്‍സ്യ തൊഴിലാളികളെ വിശേഷിപ്പിച്ചു മുഖ്യമന്ത്രി. താരപകിട്ട് മറന്ന് എല്ലാവരും ഒരുമിച്ച്‌ കൈകോര്‍ത്ത് സഹജീവികളെ സഹായിച്ചു. സിനിമ രംഗത്ത് നിന്നുണ്ടായ സഹായങ്ങള്‍ ഒരിക്കലൂം മറക്കാന്‍ സാധിക്കില്ല. യുവ നടന്‍ ടോവിനോയെല്ലാം ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി വന്ന് സാഹിയിച്ചത് പ്രശംസിനിയമാണ്.

ദുരിതം അനുഭവിക്കുന്നവര്‍ക്ക് വസ്ത്രങ്ങളെത്തിക്കാനുള്ള ശ്രമങ്ങള്‍ ഏകോപിപ്പിന്നതിന് നടന്‍ ദിലീപ് രംഗത്ത് വന്നിരുന്നു .രക്ഷാപ്രവര്‍ത്തനത്തിനായി ടോവിനോയും സജീവമായി ഉണ്ടായിരുന്നു. പ്രളയം ഏറ്റവുമധികം ദുരിതം വിതച്ചത് ദിലീപിന്റെ സ്വദേശം കൂടിയായ ആലുവയിലാണ്. ലയണ്‍സ് ക്ലബ് അംഗങ്ങള്‍ക്കൊപ്പമാണ് ഉണ്ണി മുകുന്ദന്‍ ദുരിതാശ്വാസ ക്യാമ്ബിലെത്തിയിരുന്നു . കടവന്ത്രയിലെ റീജണല്‍ സ്പോര്‍ട്സ് സെന്റര്‍ കേന്ദ്രീകരിച്ച്‌ പൂര്‍ണിമയുടെ നേതൃത്വത്തില്‍ ദുരിതാശ്വാസ ക്യാമ്ബുകളിലേക്ക് സഹായമെത്തിച്ചിരുന്നു. മഞ്ജു വാര്യര്‍, റിമ കല്ലിങ്കല്‍, പാര്‍വതി, ഗീതു മോഹന്‍ദാസ്, ഇന്ദ്രജിത്ത് തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. കൊച്ചിയിലെ തമ്മനം കേന്ദ്രീകരിച്ച്‌ ജയസൂര്യ, ആസിഫ് അലി, അജു വര്‍ഗീസ് എന്നിവരും ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് അവശ്യസാധനങ്ങള്‍ എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. പ്രളയജലത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി സംവിധായകന്‍ മേജര്‍ രവി. മേജര്‍ രവി രക്ഷ പ്രവര്‍ത്തനത്തിന് ഇറങ്ങിയതിനെ അനുഭവം പറഞ്ഞതിങ്ങനെ.....

മേജര്‍ രവിയുടെ വാക്കുകള്‍....

പെരിയാറിനോട് ചേര്‍ന്നു കിടക്കുന്ന സ്ഥലമായതിനാല്‍ ഇവിടെ ആറ് മുതല്‍ ഏഴ് അടിവരെ വെള്ളം കയറിയിരുന്നു. പോരാത്തതിന് ശക്തമായ ഒഴുക്കും. ആദ്യം ട്യൂബ് ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പിന്നീട് മത്സ്യത്തൊഴിലാളിയായ സില്‍വസ്റ്ററിനൊപ്പം ചേര്‍ന്ന് കുടുങ്ങിയവരെ രക്ഷപ്പെടുത്തുകയായിരുന്നു.എലൂക്കര പോലീസ് സ്‌റ്റേഷനില്‍ വച്ച്‌ നീന്തി രക്ഷപ്പെട്ട ഒരാളെ കണ്ടു. അദ്ദേഹത്തിന്റെ ഒരു വയസ്സുള്ള കുട്ടിയും ഗര്‍ഭിണിയായ ഭാര്യയും അമ്മയും വെള്ളക്കെട്ടില്‍ കുടുങ്ങിയിരിക്കുകയായിരുന്നു. സാറെ എങ്ങനെയെങ്കിലും രക്ഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു. 
അവിടേക്ക് പോകാന്‍ ബോട്ട് ഇല്ലായിരുന്നു. ട്യൂബിന്റെ സഹായത്തോടെയാണ് രക്ഷിച്ചത്. എനിക്കൊപ്പം ഇരുപതോളം പേര്‍ ഉണ്ടായിരുന്നു. ശക്തമായ ഒഴുക്കാണ് അവിടെ ഉണ്ടായിരുന്നത്. അത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി. ഇരുന്നോളം ആളുകളാണ് അവിടെ കുടുങ്ങിയിരുന്നത് . 
ഞങ്ങള്‍ക്കൊപ്പം നിന്ന സില്‍വസ്റ്ററിനും കുടുംബത്തിനും നന്ദി. രക്ഷാപ്രവര്‍ത്തനത്തിനായി മത്സ്യത്തൊഴിലാളികളെ വിന്യസിപ്പിക്കാമെന്ന് മുഖ്യമന്ത്രിയോട് നിര്‍ദ്ദേശിച്ച ആ വ്യക്തി ആരാണെങ്കിലും അദ്ദേഹത്തിന് നന്ദി മേജര്‍ രവി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.