You are Here : Home / വെളളിത്തിര

മൈ സ്‌റ്റോറി വീണ്ടും തീയേറ്ററുകളിലെത്തുന്നു

Text Size  

Story Dated: Tuesday, August 07, 2018 02:16 hrs UTC

തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയിട്ടും മികച്ച പ്രതികരണങ്ങള്‍ ലഭിക്കാതെ പോയ ചിത്രമാണ് മൈ സ്‌റ്റോറി. ഇപ്പോള്‍ ചിത്രം ആഗസ്റ്റ് 9-ന് വീണ്ടും തിയേറ്ററുകളിലെത്തുകയാണ്. അതേസമയം, ചിത്രത്തിലെ ആരാണു നീ എന്നു തുടങ്ങുന്ന റൊമാന്‍റിക് ഗാനവും പുറത്തുവിട്ടിരിക്കുകയാണ്.പാര്‍വതിയെയും പൃഥ്വിരാജിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി റോഷ്‌നി ദിനകര്‍ സംവിധാനം ചെയ്ത ചിത്രമാണ് മൈ സ്‌റ്റോറി.


ഷാന്‍ റഹ്മാന്‍റെ സംഗീതത്തില്‍ ഹരീബ് ഹുസൈനും മേധ ജോസ്‌കുട്ടിയുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. കാനില്‍ പുരസ്‌കാരം നേടിയ പിയങ്കാണ് എഡിറ്റിങ് ചെയ്യുന്നത്. ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങിയപ്പോള്‍ ഡിസ്‌ലൈക്കുകള്‍ ഉണ്ടായത് വലിയ വാര്‍ത്തയായിരുന്നു.കസബ എന്ന ചിത്രത്തില്‍ മമ്മൂട്ടി അഭിനയിച്ച ചില രംഗങ്ങളെ പാര്‍വതി വിമര്‍ശിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് പാട്ടിനെതിരെ ചിലര്‍ രംഗത്തെത്തിയിരുന്നത്.

പൃഥിരാജും പാര്‍വ്വതിയും വിവിധ ഗെറ്റപ്പുകളിലാണ് സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. മനോജ് കെ ജയന്‍, ഗണേശ് വെങ്കട്ടരാമന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയില്‍ ഹോളിവുഡ് താരം റോജര്‍ നാരായണ്‍ വില്ലനാകുന്നു. സ്‌പെയിനും പോര്‍ച്ചുഗലുമായിരുന്നു പ്രധാന ലൊക്കേഷന്‍. യന്തിരന്‍, ലിംഗ എന്നിവയില്‍ പങ്കാളിയായ ആര്‍ രത്‌നവേലു ഛായാഗ്രഹണം നിര്‍വഹിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.