You are Here : Home / വെളളിത്തിര

പഴയ കാറുകൾ ദുൽഖറിന് കമ്പം

Text Size  

Story Dated: Wednesday, August 01, 2018 03:25 hrs UTC

കാര്‍വാന്റെ സംവിധായകന്‍ ആകര്‍ഷ് ഖുരാന പിറന്നാള്‍ സമ്മാനമായി ദുല്‍ഖറിന് സമ്മാനിച്ചത് ചിത്രത്തിലെ കഥാപാത്രമായിരുന്ന നീലവാനാണ്. പഴയവാഹനങ്ങളോടുള്ള താരത്തിന്റെ കമ്ബം തന്നെയാണ് ഇത്തരമൊരു സമ്മാനം നല്‍കാന്‍ ആകര്‍ഷിനെ പ്രേരിപ്പിച്ചതും. ഇപ്പോഴിതാ ആ പ്രത്യേക താല്‍പര്യത്തിനു പിന്നിലെ രഹസ്യം ദുല്‍ഖര്‍ വെളിപ്പെടുത്തിയിരിക്കുന്നു. പഴയ വാഹനങ്ങള്‍ക്ക് പറയാന്‍ ഒരുപാട് കഥകളുണ്ടാകും. അവയുടെ ഉടമകളുടെ കഥകള്‍. യാത്രയ്ക്കിടയില്‍ അവര്‍ നേരിട്ട അനുഭവങ്ങള്‍. ഇറക്കുമതി ചെയ്ത വാഹനങ്ങള്‍ എവിടെ നിന്നാണ് എത്തുന്നത്. ,ആരായിരുന്നു അതിന്റെ ഉടമ എന്നൊക്കെ അന്വേഷിക്കാറുണ്ട്.

ഫ്‌ളാഷ് മൂവീസുമായുള്ള അഭിമുഖത്തില്‍ ദുല്‍ഖര്‍ പറഞ്ഞു. കൊച്ചിയില്‍ നിന്ന് ചെന്നൈയിലേക്കും ചെന്നൈയില്‍ നിന്ന് കൊച്ചിയിലേക്കുമാണ് ഏറ്റവും കൂടുതല്‍ സഞ്ചരിച്ചിട്ടുള്ളത്. പഠനത്തിലും ഡ്രൈവിംഗിലും സിനിമകള്‍ തെരഞ്ഞെടുക്കുന്നതിലുമൊന്നും വാപ്പച്ചിയുടെ ഇടപെടലുകള്‍ ഉണ്ടായിട്ടില്ല ദുല്‍ഖര്‍ വ്യക്തമാക്കി.

ദുല്‍ഖര്‍ സല്‍മാന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കര്‍വാന്‍ ആരാധകരില്‍ വലിയ പ്രതീക്ഷയാണ് ഉണര്‍ത്തുന്നത്. മൂന്നു സുഹൃത്തുക്കളുമൊത്ത് ബംഗളൂരുവില്‍ നിന്ന് കൊച്ചി വരെയുള്ള ദുല്‍ഖറിന്റെ കഥാപാത്രത്തിന്റെ രസകരമായ യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ആകര്‍ഷ് ഖുരാന സംവിധാനം ചെയ്യുന്ന ഈ ചിത്രം കോമഡിക്ക് മുന്‍തൂക്കം നല്‍കിയാണ് അവതരിപ്പിച്ചിരിക്കുന്നത്.

റോഡ് മൂവി ഗണത്തില്‍പ്പെട്ട ചിത്രത്തില്‍ ഇര്‍ഫാന്‍ ഖാനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. നവാഗതയായ മിഥില പാല്‍ക്കറാണ് ചിത്രത്തിലെ നായിക. ഹുസൈന്‍ ദലാല്‍, അക്ഷയ് ഖുറാന എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ എഴുതിയത്. റോണി സ്‌ക്രൂവാലയാണ് ചിത്രത്തിന്റെ നിര്‍മാണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.