You are Here : Home / വെളളിത്തിര

ബെന്റിലി എസ്‌യുവി ആകാശ് അംബാനിയുടെ ഗാരേജിലേക്ക്

Text Size  

Story Dated: Friday, July 20, 2018 04:22 hrs UTC

കോടിക്കണക്കിന് രൂപയുടെ ലാഭം ജിയോയിലൂടെ നേടിയെടുത്ത മുകേഷ് അംബാനിക്കും ആകാശ് അംബാനിക്കും രാജ്യത്തെ തന്നെ ഏറ്റവും വിലകൂടിയ കാര്‍ വാങ്ങിക്കുക എന്നത് അത്ര വലിയ കാര്യമൊന്നുമല്ല, എങ്കിലും വിവാഹദിനം അടുത്തിരിക്കെ ഏറ്റവും വിലപിടിപ്പുള്ള കാര്‍ അംബാനി കുടുംബത്തിലേക്ക് എത്തിയത് പല ചര്‍ച്ചകള്‍ക്കും വഴി വെച്ചിരിക്കുകയാണ്.
 
 
 
ആഡംബരത്തിന്റെ കാര്യത്തില്‍ ഒട്ടും പുറകിലല്ലാത്ത മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനി രാജ്യത്തെ ഏറ്റവും വിലയുള്ള എസ്യുവി ബെന്റ്‌ലി ബെന്റെയ്ഗയിലാണ് സാധാരണ സഞ്ചാരിക്കുന്നത്. ഇതിനു പിന്നാലെ മറ്റൊരു ബെന്റിലി എസ്‌യുവിയാണ് ഇപ്പോള്‍ ആകാശിന്റെ ഗ്യാരേജിലെത്തിയിരിക്കുന്നത്.
 
ആകാശിനു വിവാഹസമ്മാനമായി ലഭിച്ചതാണ് ഈ എസ്‌യുവി എന്ന ഗോസിപ്പ് പല ഭാഗത്തു നിന്നും ഉയരുന്നുണ്ടെങ്കിലും കാര്യങ്ങള്‍ക്കു സ്ഥിരീകരണമൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. 3.85 കോടി രൂപ വിലയുള്ളതാണ് പുതിയ ആഢംബര എസ്യുവി.
 
റോസി ബ്ലൂ ഡയമണ്ട്‌സ് ഉടമ റസല്‍ മേത്തയുടെ മകള്‍ ശ്ലോക മേത്തയെയാണു ആകാശ് വിവാഹം കഴിക്കുന്നത്. ഇരുവരുടേയും വിവാഹ നിശ്ചയം ഈയിടെ കഴിഞ്ഞിരുന്നു.
 
 
 
ആകാശ് ഉപയോഗിച്ചുകൊണ്ടിരുന്ന പച്ച ബെന്റെയ്ഗയ്ക്ക് വി12 എന്‍ജിനായിരുന്നുവെങ്കില്‍ ഇതില്‍ കരുത്തു കുറഞ്ഞ വി8 എന്‍ജിനാണ് ഉപയോഗിക്കുന്നത്. ലോകത്തിലെ ഏറ്റവും വേഗമുള്ള എസ്യുവി എന്ന പേരിലാണ് ബെന്റ്‌ലി ബെന്റെയ്ഗ വിപണിയിലെത്തിയത്. 4 ലീറ്റര്‍ വി8 ട്വിന്‍ ടര്‍ബോ ചാര്‍ജ്ഡ് എന്‍ജിന് 542 ബിഎച്ച്‌പി 770 എന്‍എം ടോര്‍ക്കുമുണ്ട്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 4.4 സെക്കന്‍ഡ് മാത്രം മതി. എസ്യുവിയുടെ പരമാവധി വേഗം 290 കിമീയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.