You are Here : Home / വെളളിത്തിര

മായാനദി വീണ്ടും തിയേറ്ററുകളിലേക്ക്

Text Size  

Story Dated: Thursday, July 19, 2018 02:18 hrs UTC

സൂപ്പര്‍ഹിറ്റ് പ്രണയചിത്രം മായാനദി വീണ്ടും തിയേറ്ററുകളിലേക്ക് എത്തുമെന്ന് സംവിധായകന്‍ ആഷിഖ് അബു. നാളെ മുതല്‍ കേരളത്തിലെ കുറച്ച്‌ തീയേറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുമെന്ന ഫെയ്‌സ്ബുക്ക് കുറിപ്പിനൊപ്പം പുതുതായി റിലീസ് ചെയ്യുന്ന തിയ്യേറ്ററുകളുടെ ലിസ്റ്റും ആഷിഖ് ഫെയ്സ്ബുക്കില്‍ പോസ്റ്റ ചെയ്തിട്ടുണ്ട്.

ടൊവിനോ തോമസും ഐശ്വര്യ ലക്ഷ്മിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം 2017 ഡിസംബര്‍ 22 നാണ് പുറത്തിറങ്ങിയത്. മികച്ച പ്രേക്ഷക പ്രശംസ നേടിയ ചിത്രത്തിന്റെ ഡി.വി.ഡി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഇത് വീണ്ടും സാമൂഹിക മാധ്യമങ്ങളില്‍ ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് കാരണമായിരുന്നു. ഇതാണ് വീണ്ടും ചിത്രം തിയേറ്ററുകളില്‍ എത്തിക്കാന്‍ അണിയറ പ്രവര്‍ത്തകരെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.

ആഷിഖ് അബുവിന്റെ ഏറ്റവും മികച്ച സിനിമ എന്ന് വിലയിരുത്തപ്പെടുന്ന മായാനദി നിര്‍മ്മിച്ചത് ആഷിഖും സന്തോഷ് ടി കുരുവിളയുമാണ്. ശ്യാം പുഷ്‌കരനും ദിലീഷ് നായരും രചന നിര്‍വഹിച്ച ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിച്ചത് റെക്സ് വിജയനാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.