You are Here : Home / വെളളിത്തിര

അഭിജിത്തിനെ തേടിയെത്തി രാജ്യാന്തര പുരസ്‌കാരം

Text Size  

Story Dated: Monday, June 18, 2018 02:59 hrs UTC

യേശുദാസിന്റെ സ്വരസാമ്യത്തിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് നഷ്ടപ്പെട്ട അഭിജിത്തിനെ തേടിയെത്തി രാജ്യാന്തര പുരസ്‌കാരം.ടൊറന്റോ ഇന്‍ര്‍നാഷണല്‍ സൗത്ത് ഏഷ്യന്‍ ഫിലിം അവാര്‍ഡ് 2018ല്‍ മികച്ച ഗായകനുള്ള പുരസ്‌കാരമാണ് അഭിജിത്ത് നേടിയത്. ജയറാമിന്റെ ആകാശമിഠായി എന്ന ചിത്രത്തിലെ പാട്ടിനാണ് അഭിജിത്തിന് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. അവാര്‍ഡ് വാര്‍ത്ത നടന്‍ ജയറാം അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവച്ചു.
 
 
 
അവാര്‍ഡ് നേടാന്‍ കാരണം ജയറാമേട്ടനാണെന്നും അദ്ദേഹമാണ് തന്നെ പാട്ട് പാടാന്‍ ക്ഷണിച്ചതെന്നും അഭിജിത്ത് പറഞ്ഞു. തനിക്ക് വോട്ട് നല്‍കിയ ജനങ്ങള്‍ക്കും ആകാശമിഠായിലെ എല്ലാ അണിയറക്കാര്‍ക്കും അഭിജിത്ത് നന്ദിയറിയിച്ചു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.