You are Here : Home / വെളളിത്തിര

മലൈക അറോറ വീണ്ടും വിവാദത്തിൽ

Text Size  

Story Dated: Wednesday, May 30, 2018 02:19 hrs UTC

സൈബര്‍ സദാചാരഗുണ്ടകളുടെ ഇപ്പോഴത്തം ഇര ബോളിവുഡ് താരം മലൈക അറോറയാണ്. സ്വിം സ്യൂട്ടില്‍ ഗ്ലാമറസായിട്ടുള്ള ചിത്രങ്ങള്‍ താരം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. പിന്നാലെ കമന്റുകളുമായി സൈബര്‍ സദാചാരവാദികളെത്തി പതിനഞ്ചുകാരനായ ഒരു മകനുണ്ടായിരുന്നിട്ടും ഇപ്പോഴും ഇത്തരത്തിലുള്ള വസ്ത്രധാരണം നടത്താന്‍ നിങ്ങള്‍ക്ക് എങ്ങനെ കഴിയുന്നുവെന്നാണ് അവരുടെ സംശയം.
 
44കാരിയായ മലൈക കഴിഞ്ഞ ദിവസമാണ് ബീച്ചില്‍ നിന്നുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. സ്വിം സ്യൂട്ട് ധരിച്ചുകൊണ്ടുള്ള നാല് ഫോട്ടോകള്‍ ഒരുമിച്ച്‌ ചേര്‍ത്തുവെച്ചുള്ള ചിത്രമായിരുന്നു പോസ്റ്റ്. ട്വിങ്കിള്‍ ഖന്ന, ഫറാ ഖാന്‍, മഹീപ് കപൂര്‍, അമൃത അറോറ തുടങ്ങിയവര്‍ പോസ്റ്റ് ലൈക്ക് ചെയ്തിട്ടുണ്ട്.
 
എന്നാല്‍ മലൈക ഇത് ആദ്യമായിട്ടല്ല സദാചാരഗുണ്ടകളുടെ ചീത്തവിളിക്ക് ഇരയാവുന്നത്.
 
 
 
ഇറക്കം കുറഞ്ഞ വേഷം ധരിച്ചതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ താരത്തിനെതിരെ വലിയ ആക്രമണങ്ങളാണ് മുമ്ബ് ഉണ്ടായിട്ടുള്ളത്.
 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.