You are Here : Home / വെളളിത്തിര

താരവിവാഹത്തിന് ബോളിവുഡില്‍ അരങ്ങൊരുങ്ങുന്നു

Text Size  

Story Dated: Thursday, May 24, 2018 03:58 hrs UTC

ആരാധകര്‍ ഏറെ കാത്തിരുന്ന ആ താരവിവാഹത്തിന് ബോളിവുഡില്‍ അരങ്ങൊരുങ്ങുന്നു. രണ്‍വീറും ദീപികയും വിവാഹിതരാകുന്നു. സ്‌പോട്‌ബോയുടെ റിപ്പോര്‍ട്ട് അനുസരിച്ച്‌ വരുന്ന നവംബര്‍ പത്തൊന്‍പതിന് മുംബൈയില്‍ വച്ചാണ് വിവാഹം.

ജൂലൈയില്‍ വിവാഹിതരാകാനാണ് ഇരുവരും തീരുമാനിച്ചതെങ്കിലും ചിത്രങ്ങളുടെ തിരക്ക് കാരണം നവംബറിലേക്ക് മാറ്റുകയായിരുന്നു . ദീപിക വിവാഹത്തിനുള്ള ഷോപ്പിംഗ് ആരംഭിച്ചുവെന്നും കുടുംബാംഗങ്ങളെല്ലാം ബാംഗ്ലൂരില്‍ വിവാഹ ഒരുക്കങ്ങളുടെ ഭാഗമായി എത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇരുവരുടെയും ഭാഗത്തു നിന്നും ഇതേ വരെ സ്ഥിരീകരണമുണ്ടായിട്ടിയില്ല.

ബന്‍സാലി സംവിധാനം ചെയ്ത രാംലീല ഗോലിയോം കീ രാസ് ലീല പുറത്തിറങ്ങിയതിന് ശേഷമാണ് ദീപികയും രണ്‍ബീറും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നത്. അഞ്ചു വര്‍ഷത്തോളമായി ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്ന രണ്‍വീറും ദീപികയും ഒരിക്കല്‍ പോലും പ്രണയം തുറന്നു പറഞ്ഞിരുന്നില്ലെങ്കിലും പല അവസരങ്ങളിലും അത് പറയാതെ തന്നെ പ്രകടിപ്പിച്ചിട്ടുണ്ട്.

വിരുഷ്‌ക വിവാഹത്തിന് ശേഷം ചൂട് പിടിച്ച ചര്‍ച്ചയാണ് ദീപിക രണ്‍വീര്‍ വിവാഹത്തെ സംബന്ധിച്ച്‌ നടന്നിരുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More