You are Here : Home / വെളളിത്തിര

ഫെമിനിസത്തെക്കുറിച്ചു കരീനയ്ക്ക് പറയാനുള്ളത്

Text Size  

Story Dated: Wednesday, May 23, 2018 04:18 hrs UTC

കരീന കപൂര്‍ അമ്മയായതിനു ശേഷം സിനിമ അഭിനയത്തോട് താല്‍ക്കാലികമായി വിടപറഞ്ഞിരിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ 'വീരേ ദി വെഡ്ഡിങ്' എന്ന ചിത്രത്തിലൂടെ താരം വീണ്ടും സിനിമ അഭിനയത്തിലേക്ക് തിരിച്ചെത്തുകയാണ്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു ആ സംഭവം നടന്നത്. മുംബൈയില്‍ വെച്ചായിരുന്നു പരിപാടി നടന്നത്. അവിടെ വെച്ചാണ് ഫെമിനിസത്തെ കുറിച്ചുള്ള ചോദ്യം കരീന നേരിട്ടത്.
 
 
 
ഉത്തരം പറയാന്‍ ആദ്യം മടിച്ചെങ്കിലും പിന്നീട്, താന്‍ സമത്വത്തില്‍ വിശ്വസിക്കുന്നുവെന്നും എന്നാല്‍ ഫെമിനിസ്റ്റ് അല്ലെന്നും കരീന പറയുകയായിരുന്നു.അതേസമയം 'ഞാനൊരു സ്ത്രീയാണ്. എല്ലാത്തിനുമപ്പുറം ഒരു മനുഷ്യനാണ്. കരീന കപൂര്‍ എന്നറിയപ്പെടുന്ന അത്രയും അഭിമാനമുണ്ട് സെയ്ഫ് അലിഖാന്റെ ഭാര്യ എന്നറിയപ്പെടുന്നതിലും,' കരീന പറഞ്ഞു.
 
 
 
കരീനയെ കൂടാതെ സോനം കപൂര്‍, സ്വര ഭാസ്‌കര്‍, ശിഖ തല്‍സാനിയ എന്നിവരും വീരേ ദി വെഡ്ഡിങിലുണ്ട്. നാല് പേരുടേയും ജീവിതത്തിലെ രസകരമായ നിമിഷങ്ങളിലൂടേയും സൗഹൃദത്തിലൂടേയും കടന്നു പോകുന്നതാണ് ചിത്രം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More