You are Here : Home / വെളളിത്തിര

അഞ്ജലി മേനോന്‍ ചിത്രത്തിന് റെക്കോർഡ് സാറ്റലൈറ്റ് തുക

Text Size  

Story Dated: Monday, May 21, 2018 03:38 hrs UTC

ഇനിയും പേരും പോലും നിശ്ചയിച്ചിട്ടില്ലാത്ത പ്രിഥ്വിരാജ് ചിത്രത്തിന് സാറ്റലൈറ്റ് തുകയായി ലഭിച്ചത് വന്‍ തുക. നസ്‌റിയയും പാര്‍വതിയും നായികമാരായെത്തുന്ന ചിത്രത്തിന് ആറരക്കോടി രൂപയാണ് ഒരു ചാനല്‍ നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിലെ താരനിരയും ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന വന്‍ ഹിറ്റിന് ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്നുവെന്നതുമാണ് ഈ ചിത്രത്തിന് തുണയാകുന്നത്.
തിരിച്ചുവരവില്‍ പ്രിഥ്വിരാജിന്റെ പെങ്ങളായാണ് നസ്‌റിയ എത്തുന്നത്. ഇരുവരുടെയും അച്ഛന്റെ വേഷത്തില്‍ രഞ്ജിത് എത്തുന്നു. അതുല്‍ കുല്‍ക്കര്‍ണിയും നിര്‍ണായകമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. റോഷന്‍ മാത്യു, സിദ്ധാര്‍ത്ഥ് മേനോന്‍ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. ജൂലൈ ആറിന് ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചിത്രത്തിന്റെ പേരും ആദ്യ പോസ്റ്ററും ഈ മാസം തന്നെ പുറത്തുവന്നേക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More