You are Here : Home / വെളളിത്തിര

എന്തുകൊണ്ട് കരീനയ്ക്ക് ഫേസ്ബുക് ഇല്ല ?

Text Size  

Story Dated: Saturday, May 19, 2018 03:58 hrs UTC

അഭിനയ മികവ് കൊണ്ട് ആരാധകരുടെ മനസ്സ് കീഴടക്കിയ ബോളിവുഡ് നടിമാരില്‍ കരീനക്കും സ്ഥാനം എന്നും മുന്നിലാണ്. എന്നാല്‍ മകന്‍ തൈമൂര്‍ പിറന്നതിന് ശേഷം സിനിമയില്‍ നിന്ന് ഒരു ഇടവേള എടുത്തിരിക്കുകയായിരുന്നു അവര്‍.
 
 
 
ഇപ്പോഴിതാ പുതിയ ചിത്രമായ ശശാങ്ക ഘോഷിന്റെ 'വീരെ ദി വെഡ്ഡിംഗ്' പുറത്തിറങ്ങാനിരിക്കുന്നു. ഇത് കരീനയുടെ ആരാധകര്‍ക്ക് ഏറെ സന്തോഷം നല്‍കുന്നതാണ് .സോനം കപൂറും സ്വര ഭാസ്‌കറുമൊക്കെയാണ് സഹതാരങ്ങള്‍. ചിത്രത്തിന്റെ പ്രചരണത്തിനിടെ ആരാധകരുടെ മനസ്സില്‍ ഉണ്ടായിരിക്കാനിടയുള്ള ആ ചോദ്യത്തിന് കരീന മറുപടി പറഞ്ഞു.
 
 
 
മാധ്യമപ്രവര്‍ത്തകരാണ് കരീനയോട് ഈ ചോദ്യം ചോദിച്ചത്.
താരങ്ങളില്‍ മിക്കവരും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ സജീവമായിരിക്കുമ്ബോള്‍ എന്തുകൊണ്ട് ഇതുവരെ ഒരു ഫേസ്ബുക്ക് അക്കൗണ്ട് പോലുമില്ല എന്നതായിരുന്നു ചോദ്യം.എന്നാല്‍ വളരെ പക്വത യോടെയായിരുന്നു കരീന മറുപടി നല്‍കിയത്.
 
 
 
കരീനയുടെ മറുപടി ഇങ്ങനെ :'അത് ഒരിക്കലും ഉണ്ടാവുമെന്ന് തോന്നുന്നില്ല. സ്വന്തം ജീവിതത്തില്‍ ഏറെ സ്വകാര്യത ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. എനിക്ക് സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളില്‍ സ്വന്തമായി അക്കൗണ്ട് ഇല്ലെന്നത് ശരിയാണ്. പക്ഷേ എന്റെ ജീവിതം അവിടെയുണ്ട്. ആ തരത്തില്‍ ഞാനത് ആസ്വദിക്കുന്നുമുണ്ട്.സ്വന്തമായി അവിടെ ഫോട്ടോയും വീഡിയോയുമൊന്നും പോസ്റ്റ് ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല'.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More