You are Here : Home / വെളളിത്തിര

പുട്ടുകട തല്ലിപ്പൊളിച്ച പ്രവര്‍ത്തകര്‍ എന്തെ സ്വര്‍ണക്കട തല്ലിപ്പൊളിക്കാത്തത്?

Text Size  

Story Dated: Tuesday, May 15, 2018 02:50 hrs UTC

ദിലീപിന്റെ പുട്ടുകട തല്ലിപ്പൊളിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ എന്തുകൊണ്ടാണ് മൊയ്തീന്റെ സ്വര്‍ണക്കട തല്ലിപ്പൊളിക്കാത്തത് എന്ന ചോദ്യവുമായി ദിലീപിന്റെ ബന്ധുവും നടനുമായ അല്ലു അപ്പു. കൊച്ചിയില്‍ നടി അക്രമിക്കപ്പെട്ട സംഭവത്തെത്തുടര്‍ന്നാണ് ദിലീപിന്റെ പുട്ടുകട തല്ലിപ്പൊളിച്ചത്.

എടപ്പാള്‍ പീഡനക്കേസില്‍ പൊലീസ് പിടിയിലായ മൊയ്‌തീന്‍ സ്വര്‍ണവ്യാപാരിയാണ്. ഇയാള്‍ക്ക് മലപ്പുറം കടയുണ്ടെന്നാണ് പ്രചരിക്കുന്ന വിവരം. ഈ സാഹചര്യത്തിലാണ് വിമര്‍ശനവുമായി അല്ലു അപ്പു രംഗത്തെത്തിയത്.

പോസ്‌റ്റിന്റെ പൂര്‍ണ്ണ രൂപം:

ദിലീപിന്റെ പുട്ട് കട തല്ലിപ്പൊളിച്ച പോലെ മൊയ്തീന്റെ സ്വര്‍ണ്ണക്കട തല്ലിപ്പൊളിക്കാത്തത് എന്തേ DYFI??? പേടിച്ചിട്ടായിരിക്കോ...? ഏയ്... സംഭവം അറിഞ്ഞില്ലായിരിക്കും... ഇനി ചിലപ്പൊ അങ്ങനെ ഒരു കട ഇല്ലായിരിക്കോ

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.